Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

സൗദിയില്‍ ഇന്ന് 6 മരണം; 493 കോവിഡ് പോസിറ്റീവ് കേസുകള്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 493 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5862 ആയി ഉയര്‍ന്നു. ഇന്ന് ആറ് രോഗബാധിതര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 79 ആയി. 931 രോഗികകള്‍ക്ക് ഇത് വരെ രോഗം ഭേദമായി. ഇന്ന് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലും ഹുഫൂഫിലുലും ദമ്മാമിലുമാണ്. ഇന്നലെയും ഇന്നുമായി ദമ്മാമില്‍ പൊസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്. മദീനയില്‍ 109 കേസുകളും ഹുഫൂഫില്‍ 86 കേസുകളും ദമ്മാമില്‍ 84 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 1,592 രോഗബാധിതരുളള തലസ്ഥാന നഗരിയായ റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 402 രോഗമുക്തിയും നാല് മരണവും ഇതുവരെ റിയാദില്‍ റിപ്പോര്‍ട്ട് ചെയ്തതു. രോഗമുക്തി ഏറ്റവും കുറവും മരണം കൂടുതലും മദീനയിലാണ്. 31 രോഗികള്‍ മരിച്ചപ്പോള്‍ 11 രോഗികള്‍ മാത്രമാണ് സുഖം പ്രാപിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top