Sauditimesonline

PASSPORT ED
പ്രതിദിനം 300 ലേറെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍; സേവനങ്ങള്‍ വേഗത്തിലാക്കി ജിദ്ദ കോണ്‍സുലേറ്റ്

സൗദിയില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 17 മരണം: ഇന്ത്യന്‍ എംബസി

റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ 17 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്. മഹാരാഷ്ട്ര (5), ഉത്തര്‍പ്രദേശ് (3), ബീഹാര്‍ (2), തെലുങ്കാന (2) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളളവരുടെ മരണ സംഖ്യ. ഏപ്രില്‍ 28 വരെയുളള വിവരങ്ങളാണ് എംബസി അറിയിച്ചത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. വിവിധ പ്രവിശ്യകളിലെ കമ്യൂണിറ്റി വളന്റിയര്‍മാര്‍, കൂട്ടായ്മകള്‍ എന്നിവരുടെ സഹായത്തോടെ ഭക്ഷണം, മരുന്ന് എന്നിവ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top