Sauditimesonline

PASSPORT ED
പ്രതിദിനം 300 ലേറെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍; സേവനങ്ങള്‍ വേഗത്തിലാക്കി ജിദ്ദ കോണ്‍സുലേറ്റ്

എംബസിയുടെ തിരുത്ത്: സൗദിയില്‍ മരിച്ചത് നാല് മലയാളികള്‍

റിയാദ്: സൗദിയില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് റിയാദ് ഇന്ത്യന്‍ എംബസിയുടെ തിരുത്ത്. നേരത്തെ അഞ്ച് മലയാളികള്‍ മരിച്ചെന്നാണ് പത്രകുറിപ്പില്‍ അറിയിച്ചത്. വിവരം ശേഖരിച്ചതില്‍ സംഭവിച്ച പിശകാണ് തെറ്റായ പത്രകുറിപ്പ് ഇറക്കാന്‍ ഇടയാക്കിയതെന്നും എംബസി വിശദീകരിച്ചു. മലയാളികളായ ഷബ്‌നാസ് പാലക്കണ്ടിയില്‍, സഫ്‌വാന്‍ നടമല്‍ എന്നിവര്‍ ഈ മാസം നാലിനാണ് മരിച്ചത്. വിജയകുമാരന്‍ നായര്‍, ഹബീസ് ഖാന്‍ മുഹമ്മദ് എന്നിവര്‍ റിയാദ്, ബുറൈദ എന്നിവിടങ്ങളിലാണ് മരിച്ചതെന്നും എംബസി അറിയിച്ചു.

സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഒഴിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എംബസി തയ്യാറാക്കുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കുമെന്നും എംബസി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top