Sauditimesonline

KABEER KONDOTTY DAMMAM
കാരുണ്യത്തിന്റെ കവചം; കബീര്‍ കൊണ്ടോട്ടിക്ക് ദമ്മാമില്‍ സ്മരണാഞ്ജലി

കാവല്‍ക്കാര്‍ക്കൊപ്പമുണ്ട്; പൊലീസിനൊപ്പം റോഡില്‍ നോമ്പുതുറന്നു ഗവര്‍ണര്‍

നൗഫല്‍ പാലകാടന്‍

റിയാദ്: ലോകത്ത് എല്ലായിടത്തും 24 മണിക്കൂര്‍ കൃത്യനിര്‍വ്വഹണത്തിന് വിധിക്കപ്പെട്ടവരാണ് പൊലീസ്. പ്രത്യേകിച്ച് അടിയന്തിര ഘട്ടങ്ങളില്‍ പൊലീസ് സേനയുടെ ഉത്തരവാദിത്തം വര്‍ധിക്കുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളില്‍ പൊലീസിന് മാനസികമായ കരുത്തും പിന്തുണയും നല്‍കുകയാണ് അസീര്‍ പ്രവിശ്യയിലെ അല്‍മജര്‍ദ ഗവര്‍ണര്‍. കൊവിഡ് പ്രതിസന്ധിയില്‍ രാജ്യത്ത് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരാണ് കാര്യക്ഷമമായി കര്‍ഫ്യൂ നിയമ ലംഘനമില്ലാതെ സാമൂഹിക അകലം പാലിക്കുന്നതിന് കാവലാളായി നില്‍ക്കുന്നത്. റമദാന്‍ വ്രതം തുടങ്ങിയതോടെ പൊലീസിന് ജോലിയുടെ കാഠിന്യം വര്‍ധിച്ചു. ഇതിനിടയിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഫീല്‍ഡില്‍ ഇറങ്ങിയ ഗവര്‍ണര്‍ സയീദ് ബിന്‍ അലി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം തെരുവില്‍ ഇഫ്താറില്‍ പങ്കെടുത്തത്. ഗവര്‍ണറോടൊപ്പമുള്ള നോമ്പ് തുറയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഗവര്‍ണര്‍ക്ക് അഭിനന്ദന പ്രവാഹമായി. നിരവധി പേര്‍ ട്വീറ്ററില്‍ അഭിനന്ദനത്തോടൊപ്പം ചിത്രം റീട്വീറ്റും ചെയ്തു. വൈകീട്ട് അഞ്ച് മുതല്‍ രാജ്യത്ത് കര്‍ഫ്യൂ ആരംഭിക്കുന്നതിനാല്‍ നാഷണല്‍ ഗാര്‍ഡ്, പോലീസ്, ട്രാഫിക് പോലീസ് എന്നീ വകുപ്പുകളിലെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ റോഡരികിലാണ് നോമ്പ് തുറക്കുന്നതും നമസ്‌കാരം നിര്‍വഹിക്കുന്നതും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരവധി ചിത്രങ്ങള്‍ സൗദി പ്രസ് ഏജന്‍സി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top