Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നു

റിയാദ്: സൗദിയില്‍ ഇലക്‌ട്രോണിക് പേയ്‌മെന്റ് സിസ്റ്റം ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ നിയമ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നാലു മാസത്തിനകം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളിലും ഇ പേയ്‌മെന്റ് സിസ്റ്റം നിര്‍ബന്ധമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആറു ഘട്ടങ്ങളിലായി ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി വരുകയാണ്. വന്‍ കിട സ്ഥാപനങ്ങളില്‍ നേരത്തെ ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കിയിരുന്നു. പെട്രോള്‍ സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ തെരഞ്ഞെടുത്ത വ്യാപാര കേന്ദ്രങ്ങളിലും ഇ പേയ്‌മെന്റ് നടപ്പിലാക്കി. ഈ വര്‍ഷം സൗദിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇ പേയ്‌മെന്റ് ഏര്‍പ്പെടുത്തണമെന്നും വാണിജ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

രാജ്യത്തു നടപ്പിലാക്കുന്ന ഇ പേയ്‌മെന്റ് പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി ഈ മാസം 10 മുതല്‍ ചെറുകിട, ഇടത്തരം ഗ്രോസറി ഷോപുകളില്‍ ഇ പേയ്‌മെന്റ് നിര്‍ബന്ധമാക്കും. ഈ വര്‍ഷം ആഗസ്ത് 25ന് മുമ്പ് രണ്ടു ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാക്കി സമ്പൂര്‍ണ ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യം. ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് ഇ പേയ്‌മെന്റ് സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഇ പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top