Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

വ്യവസായ മേഖലയില്‍ 1.15 ബില്യണ്‍ നിക്ഷേപം

റിയാദ്: സൗദിയിലെ വ്യവസായിക മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നേടാന്‍ കഴിഞ്ഞതായി വ്യവസായ, ധാതു വിഭവ വകുപ്പു മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ ഖൊറൈഫ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മാസം രാജ്യത്തിന്റെ വ്യവസായ മേഖല ഏറ്റവും മികച്ച സൂചനകളും ഫലങ്ങളുമാണ് നല്‍കിയത്. കൊവിഡ് വൈറസ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ജൂലൈ മാസത്തില്‍ 471 സ്വദേശി പൗരന്‍മാര്‍ക്ക് സ്വകാര്യ വ്യവസായ സംരംഭങ്ങളില്‍ നിയമനം ലഭിച്ചു. 1,904 വിദേശി ജീവനക്കാരെ പിരിച്ചുവിട്ടതായും മന്ത്രി വ്യക്തമാക്കി. വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും വിവിധ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്.

ഒരു മാസത്തിനിടെ രാജ്യത്ത് വ്യവസായ മേഖലയില്‍ 86 പുതിയ ലൈസന്‍സുകള്‍ അനുവദിച്ചു. 1.15 ബില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞതായും മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ ഖൊറൈഫ് വ്യക്തമാക്കി.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top