
റിയാദ്: സൗദി അറേബ്യ ചുട്ടുപൊളളുന്നു. ഇതോടെ ഉച്ച വിശ്രമ നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന തൊഴില്‍ മന്ത്രാലയം. സെപ്തംബര്‍ വരെ പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പല ഭാഗങ്ങളിലും 45 ഡിഗ്രിയാണ് അന്തരീക്ഷ താപനില. റിയാദ് ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ ഒറ്റപ്പെട്ട വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വരണ്ട കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. രാജ്യത്തെ കുറഞ്ഞ താപ നില മുപ്പത് ഡിഗ്രി സെല്‍ഷ്യസാണ്. കനത്ത ചൂടേറിയതോടെ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ഉച്ചക്ക് 12 മുതല്‍ 3 മണി വരെ തുറസായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നതിന് അനുമതിയില്ല. ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചാല്‍ തൊഴിലുടമക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






