Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

സൗദി യാത്ര മധ്യേ കായംകുളം സ്വദേശി ഷാര്‍ജയില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ഷാര്‍ജയില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങര പുത്തന്‍ വീട്ടില്‍ സജു അലിര്‍ (ഫാഷന്‍ ജ്വലറി) ആണ് മരിച്ചത്. ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഉറക്കത്തില്‍ നിന്നു എഴുനേക്കാത്തതിനെ തുടര്‍ന്ന് കൂടെയുള്ളവരാണ് രമിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ സഹോദരി പുത്രനോടൊപ്പം കായംകുളം പ്രവാസി അസോസിയേഷന്‍ ഷാര്‍ജ കമ്മിറ്റി രംഗത്ത് ഉണ്ട്. മൃതദേഹം ഷാര്‍ജ അല്‍ കാസിമിയ ജനറല്‍ ആശുപത്രിയില്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കായംകുളം കണ്ണമ്പള്ളി ഭാഗം ബൂത്ത് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: റോഷ്‌ന, മക്കള്‍: ഹയിയാ, ഇസ്രു. ഖബറടക്കം കായംകുളം പുത്തന്‍ തെരുവ് ജുമാ മസജിദ് ഖബര്‍ സ്ഥാനില്‍ പിന്നീട് നടക്കും.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top