Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ത്രിപുര മുസ്‌ലിംകള്‍ക്ക് നേരെ ആക്രമണം; രാഷ്ട്രിയ പാര്‍ട്ടികളുടെ മൗനം അപകടകരം

അല്‍ ഖസിം: അസമിന് പിന്നാലെ ത്രിപുരയേയും മറ്റൊരു ഹിന്ദുത്വ പരീക്ഷണശാലയായി സംഘപരിവാരം മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ മൗനം പാലിക്കുന്ന മുഖ്യധാരാ രാഷ്ട്രിയ പാര്‍ട്ടികളുടെ നിലപാട് അപകടകരമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖസീം ബ്‌ളോക്ക് കമ്മറ്റി.

ഭരണകൂടത്തിന്റെ ഒത്താശയോടെ യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായാണ് ത്രിപുരയില്‍ ആക്രമണങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അക്രമികളോടുള്ള ഭരണകൂടത്തിന്റെ സമീപനവും മുഖ്യധാരയുടെ മൗനവും രാജ്യത്തെ കൂടുതല്‍ അപകടത്തിലേക്കാണ് എത്തിക്കുക. അക്രമികള്‍ക്കെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും യോഗം ആവശ്യപ്പെട്ടു

പ്രസിഡന്റ് അബ്ദുറഹ്മാന്‍ ഉപ്പള അധ്യക്ഷ വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ഫോറം നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഷാനവാസ് കരുനാഗപ്പള്ളിയും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷൗക്കത്ത് സാഹിബിനുള്ള ഉപഹാരം ഫത്താഹ് കണ്ണൂരും സമ്മാനിച്ചു. റസ്സാഖ് പൊന്നാനിയാണ് ക്വിസ്സ് മത്സരം നിയന്ത്രിച്ചു. ബ്‌ളോക്ക് സെക്രട്ടറി അബ്ദുസ്സലാം മണ്ണര്‍ക്കാട് സ്വഗതവും സുധീര്‍ കൊല്ലവും നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top