
റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ഷാര്‍ജയില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങര പുത്തന്‍ വീട്ടില്‍ സജു അലിര്‍ (ഫാഷന്‍ ജ്വലറി) ആണ് മരിച്ചത്. ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഉറക്കത്തില്‍ നിന്നു എഴുനേക്കാത്തതിനെ തുടര്‍ന്ന് കൂടെയുള്ളവരാണ് രമിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ സഹോദരി പുത്രനോടൊപ്പം കായംകുളം പ്രവാസി അസോസിയേഷന്‍ ഷാര്‍ജ കമ്മിറ്റി രംഗത്ത് ഉണ്ട്. മൃതദേഹം ഷാര്‍ജ അല്‍ കാസിമിയ ജനറല്‍ ആശുപത്രിയില്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കായംകുളം കണ്ണമ്പള്ളി ഭാഗം ബൂത്ത് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: റോഷ്‌ന, മക്കള്‍: ഹയിയാ, ഇസ്രു. ഖബറടക്കം കായംകുളം പുത്തന്‍ തെരുവ് ജുമാ മസജിദ് ഖബര്‍ സ്ഥാനില്‍ പിന്നീട് നടക്കും.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.