Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

മൊബൈല്‍ ഷോപ്പുകളില്‍ റെയ്ഡ്; 28 വിദേശികള്‍ അറസ്റ്റില്‍

റിയാദ്: സ്വദേശിവത്ക്കരണം ബാധകമായ മൊബൈല്‍ ഫോണ്‍ മേഖലയില്‍ ജോലി ചെയ്ത 28 വിദേശികളെ റിയാദില്‍ അറസ്റ്റ് ചെയ്തു. 10 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ റിയാദിലെ മൊബൈല്‍ ഫോണ്‍ മൊത്ത, ചില്ലറ വ്യാപാര സമുച്ചയം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സ്വദേശിവത്ക്കരണം ഉറപ്പുവരുത്തുന്നതിന് റിയാദ് ഗവര്‍ണറേറ്റിന് കീഴില്‍ രൂപീകരിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കസ്റ്റഡിയിലെടുത്തത്.

സ്വദേശിവത്ക്കരണം ലംഘിക്കുക, തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യുക, വര്‍ക് പെര്‍മിറ്റ് കാലാവധി കഴിയുക, സന്ദര്‍ശന വിസയിലെത്തി ജോലി ചെയ്യുക തുടങ്ങിയ നിയമ ലംഘനെങ്ങളാണ് കണ്ടെത്തിയതെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.

സ്വദേശിവത്ക്കരണം ലംഘിച്ച 10 മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് പിഴ ചുമത്തി. മറ്റു ചില സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കി. സ്വദേശിവത്ക്കരണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും. വിദേശികളെ ശിക്ഷ കഴിഞ്ഞ് നാടുകടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top