Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

നീളം കൂടിയ വളവില്ലാത്ത റോഡിന് ഗിന്നസ് റിക്കോര്‍ഡ്

റിയാദ്: ലോകത്തെ ഏറ്റവും നീളം കൂടിയ വളവില്ലാത്ത റോഡ് സൗദിയില്‍. 240 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള റോഡ് ഗിന്നസ് ബുക്കില്‍ ഇടം നേടി. ഓസ്‌ട്രേലിയയിലെ റോഡിനെ പിന്തളളിയാണ് സൗദിയിലെ പുതിയ റോഡ് നേട്ടം കൈവരിച്ചത്.

അല്‍ ഹസാ ഹരസ് മുതല്‍ യുഎഇ അതിര്‍ത്തിയായ ബത്ഹ വരെയുളള അല്‍ ആശിര്‍ റോഡാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയത്. ഹരസ് മേഖലയിലെ ഹൈവേ 75നെ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ ഹൈവേ 95മായി ബന്ധിപ്പിക്കുന്ന ഹൈവേ 10 ആണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. വളവും തിരിവും ഇല്ലെന്ന് മാത്രമല്ല കയറ്റിറക്കങ്ങളും ഈ റോഡില്‍ കാണാനില്ല.

ഓസ്‌ട്രേലിയയിലെ ബല്ലഡോണിയയ്ക്കും കൈഗുണയ്ക്കും ഇടയില്‍ 146.6 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള വളവില്ലാത്ത റോഡിനെയാണ് അല്‍ ആശിര്‍ റോഡ് പിന്നിലാക്കിയത്. അല്‍ ഹസയില്‍ നിന്ന് യുഎഇ അതിര്‍ത്തിയിലേക്ക് മരുഭൂമിയിലൂടെ നിര്‍മിച്ച റോഡ് വഴി രണ്ട് മണിക്കൂറാണ് യാത്രാ സമയം. പുതിയ റോഡ് യാത്ര സുഗമമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top