Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ഇ-ഇന്‍വോയ്‌സുകള്‍ നിര്‍ബന്ധം; ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിക്കണം

റിയാദ്: സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിച്ച സോഫ്ട്‌വെയറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍. അതോറിറ്റി അംഗീകരിച്ച സോഫ്ട്‌വെയറുകളില്‍ മാത്രമേ ഇന്‍വോയസുകള്‍ വിതരണം ചെയ്യാന്‍ പാടുളളൂവെന്നും സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചു.

പ്രിന്റ് ചെയ്ത ഇന്‍വോയ്‌സ് ബുക്കുകളില്‍ ഉത്പ്പന്നങ്ങളുടെ വില എഴുതി നല്‍കാന്‍ പാടില്ല. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുമായി ലിങ്ക് ചെയ്യാത്ത സോഫ്ട് വെയറുകളില്‍ പ്രിന്‍് ചെയ്യുന്ന ഇന്‍വോയ്‌സുകളും അനുവദിക്കില്ല. അംഗീകാരമുളള സോഫ്ട്‌വെയറുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് ബില്ലുകള്‍ സജ്ജീകരിക്കുന്നതിന് ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. ഇന്‍വോയ്‌സുകളില്‍ ക്വു.ആര്‍ കോഡ് രേഖപ്പെടുത്തണം. ബില്ലുകള്‍എഡിറ്റ് ചെയ്യാനുംഡിലീറ്റ് ചെയ്യാനും പാടില്ല. നികുതി വെട്ടിപ്പ് തടയുന്നതിനാണ് പുതിയ നടപടി.

ഡിസംബര്‍ നാലു മുതല്‍ നിയമം കര്‍ശനമായി നടപ്പിലാക്കും. നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടാക്‌സ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top