
റിയാദ്: റിയാദ് സീസണ്‍ വിനോദ പരിപാടികളില്‍ രണ്ട് ഗിന്നസ് റെക്കോര്‍ഡ് നേടിയതായി ജനറല്‍ എന്റര്‍ടൈന്‍െമെന്റ് അതോറിറ്റി. തെന്നി മാറി ഉല്ലസിക്കുന്ന അനുഭവം സമ്മാനിക്കുന്ന ആവലാഞ്ച് സ്‌ളൈഡിനാണ് റിക്കോര്‍ഡെന്നും അതോറിറ്റി വ്യക്തമാക്കി.

റിയാദ് ബോളിവാര്‍ഡ് നഗരത്തിലാണ് തെന്നിമാറി ഉല്ലസിക്കുന്ന ആവലാഞ്ച് സ്‌ളൈഡ് സജ്ജീകരിച്ചിട്ടുളളത്. 22,136 മീറ്റര്‍ നീളവും 24 പാതകളുമാണ് ഒരുക്കിയിട്ടുളളത്. റിയാദ് സീസണ്‍ രണ്ടാം എഡിഷനിലെ ആദ്യ ഗിന്നസ് ിെക്കോഡാണിതെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് പറഞ്ഞു. ഉല്ലാസവും കൗതുകവും ഒരുക്കി കൂടുതല്‍ റെക്കോഡുകള്‍ക്ക് കാത്തിരിക്കുകയാണ് റിയാദ് സീസണിന്റെ വരും ദിവസങ്ങള്‍.
അതിനിടെ ബോളിവാര്‍ഡ് നഗരത്തില്‍ വന്‍ ജന പങ്കാളിത്തമാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. ഒന്‍പത് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പ്രത്യേകം സജ്ജമാക്കിയ നഗരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള സന്ദര്‍ശകരാണ് എത്തുന്നത്. വിവിധ കലാപരിപാടികള്‍, ഹാസ്യ വിരുന്നുകള്‍, സംഗീതം, വിവിധ മത്സരങ്ങള്‍ എന്നിവക്ക് പുറമെ നിറപ്പകിട്ടാര്‍ന്ന കാഴ്ചകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.