Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

റിയാദില്‍ ‘ബോളിവാഡ് നഗരം’ ഒരുങ്ങി

റിയാദ്: റിയാദ് സീസണ്‍ വിനോദ പരിപാടികളിലെ മുഖ്യ ആകര്‍ഷണം ‘ബോളിവാഡ് നഗരം’ ഉദ്ഘാടനം ചെയ്തു. ഒന്‍പത് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ബോളിവാഡ് ഒരുക്കിയിട്ടുളളത്.

റിയാദ് നഗരത്തിന് വടക്ക് പ്രത്യേകം തയ്യാറാക്കിയ ബോളിവാഡ് നഗരം ഒന്‍പത് മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിനോദ പരിപാടികള്‍, മത്സരങ്ങള്‍, പൂന്തോട്ടം, റസ്റ്ററന്റുകള്‍, കഫേകള്‍, സ്‌റ്റോറുകള്‍ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വിസ്തൃതിയിലാണ് നഗരം സജ്ജീകരിച്ചിട്ടുളളത്.

ലേസര്‍ രശ്മികളും ജലധാരയും ഉപയോഗിച്ചു ആകര്‍ഷകമാക്കിയ ഫൗണ്ടനുകള്‍, നിറങ്ങളും സംഗീതവും സമന്വയിപ്പിച്ച ഫൗണ്ടന്‍ പ്രദര്‍ശനം എന്നിവ ഇവിടുത്തെ മുഖ്യ ആകര്‍ഷകമാണ്. 25 സ്‌ക്രീനുകള്‍ സിനിമാ പ്രദര്‍ശനത്തിനും ഒരുക്കിയിട്ടുണ്ട്. 22000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സിനിമാ തീയറ്ററുകള്‍.

ഓരോ ആഴ്ചയിലും പുതുമയുളള ഈവന്റുകളാണ് റിയാദ് സീസണിന്റെ പ്രത്യേകത. ആറു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളില്‍ 30 ശതമാനം കുട്ടികളെ ആകര്‍ഷിക്കുന്നവയാണ്. റിയാദ് സീസണില്‍ നിക്ഷേപിച്ചതിന്റെ ഇരട്ടി വരുമാനം 10 ദിവസത്തിനിടെ നേടിയെന്നാണ് റിപ്പോര്‍ട്ട്.
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ അരങ്ങേറുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top