
റിയാദ്: ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദും വനിതാ വിഭാഗം ‘ക്ഷമ’ സ്ത്രീ കൂട്ടായ്മയും ഐക്യ കേരളത്തിന്റെ അറുപത്തി അഞ്ചാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു. തുമാമ മരുഭുമിയില്‍ ഒരുക്കിയ കുടുംബ സംഗമത്തോടെയാണ് പരിപാടി അരങ്ങേറിയത്. മഹാമാരി തീര്‍ത്ത ദുരിതങ്ങള്‍ മറന്ന് ‘മരുഭുമിയില്‍ ഒരു ദിനം’ എന്ന പേരിലായിരുന്നു ആഘോഷ പരിപാടികള്‍.
സാംസ്‌ക്കാരിക സമ്മേളനം ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. മജീദ് ചിങ്ങോലി, ഷംനാദ് കരുനാഗപ്പള്ളി, ഷമീര്‍ ബാബു, സുരേഷ് ശങ്കര്‍, റാഫി പാങ്ങോട്, ഷാജഹാന്‍ ചാവക്കാട്, വി കെ കെ. അബ്ബാസ് ജോണ്‍സണ്‍ മാര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു. റിയാസ് റഹ്മാന്‍ സ്വാഗതവും റിഷി ലത്തീഫ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.