
റിയാദ്: സൗദിയിലെ പൈതൃക നഗരമായ അല്‍ ഉലയില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്തു. ഇംഗ്‌ളീഷ്, ചൈനീസ്, ഫ്രഞ്ച്, നബാത്തിയന്‍ ഭാഷകളില്‍ വിദഗ്ദ പരിശീലനം നല്‍കും. സ്വദേശി യുവതി, യുവാക്കള്‍ക്ക് ഭാഷാ പരിജ്ഞാനം നല്‍കുകയും തൊഴില്‍ വിപണിയക്ക് ആവശ്യമായവരെ വാര്‍ത്തെടുക്കുകയുമാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ ഇംഗ്‌ളീഷ് പരിജ്ഞാനം പരിശോധിക്കുന്നതിനുളള ഐഇഎല്‍ടിഎസ് ഉള്‍പ്പെടെ വിവിധ പരിശീലനവും ഇന്‍സ്റ്റിറ്റിയൂട്ടിന് കീഴില്‍ ആരംഭിക്കും.

യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഉലയില്‍ ലോക രാജ്യങ്ങളില്‍ നിന്നുളള സഞ്ചാരികള്‍ വരും വര്‍ഷങ്ങളില്‍ വന്‍തോതില്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ അല്‍ ഉലയില്‍ ആരംഭിക്കുന്ന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രദേശ വാസികള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.