
റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് അയക്കുന്ന പണത്തില്‍ വര്‍ധനവ്. ഈ വര്‍ഷം സെപ്തംബര്‍ വരെയുളള 9 മാസങ്ങളില്‍ 116.3 ബില്യണ്‍ റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. 2020നെ അപേക്ഷിച്ച് ഇത് 6 ശതമാനം കൂടുതലാണെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. സൗദി പൗരന്‍മാര്‍ വിദേശ രാജ്യങ്ങളിലേക്ക് അയച്ച പണത്തിലും ഗണ്യമായ വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും സാമ വ്യക്തമാക്കി.
കൊവിഡിനെ തുടര്‍ന്ന് വിദേശികളുടെ വാര്‍ഷികാവധി കഴിഞ്ഞ രണ്ടു വര്‍ഷം മുടങ്ങിയിരുന്നു. ഇതോടെ മാതൃരാജ്യങ്ങളിലേക്കുളള യാത്രയും പര്‍ചേസും ഗണ്യമായി കുറഞ്ഞു. ഇതാകാം റെമിറ്റന്‍സില്‍ വര്‍ുനവ് രേഖപ്പെടുത്താന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.