Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

യുഎഇ-സൗദി ബസ് യാത്രക്കാര്‍ക്ക് തിരിച്ചടി

റിയാദ്: യുഎഇയില്‍ നിന്ന് സൗദിയിലേക്ക് ബസ്സില്‍ പുറപ്പെടാനെത്തിയവര്‍ക്ക് തിരിച്ചടി. ബസ് സര്‍വീസ് നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനികള്‍ നവംബര്‍ 30 വരെയുളള സര്‍വീസ് റദ്ദാക്കിയതാണ് തിരിച്ചടിയായത്. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികളാണ് യുഎഇയിലെ വിവധ എമിറേറ്റുകളില്‍ നിന്ന് ഇന്നും നാളെയുമായി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുത്. തീരുമാനം യാത്രക്കാരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.

നവംബര്‍ 30ന് റീഎന്‍ട്രി വിസ കാലാവധി തീരുന്നവരാണ് ഏറെ പ്രതിസന്ധിയിലാകുന്നത്. ചെലവ് ചുരുക്കി സൗദിയിലെത്താനാണ് യുഎഇയില്‍ നിന്ന് ബസ് മാര്‍ഗം സൗദിയിലെത്താന്‍ ഇവര്‍ തീരുമാനിച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇവര്‍ വിമാനത്തില്‍ സൗദിയിലെത്തേണ്ടിവരും. ക്വാറന്റൈന്‍ പാക്കേജില്‍ യുഎഇയിലെത്തിയവര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിക്കുകയാണ്.

സൗദിയില്‍ റിയാദ് സീസണും യുഎഇയില്‍ എക്‌സ്‌പോയും നടക്കുന്നതിനാല്‍ സൗദി-യുഎഇ സെക്ടറില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്. അതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്കും കൂടുതലാണ്. ബഡ്ജറ്റ് എയറിന് പോലും 1200 ദിര്‍ഹമില്‍ കൂടുതലാണ് സൗദിയിലെ വിവിധ സെക്ടറുകളിലേക്കുളള ടിക്കറ്റ് നിരക്ക്. അതേസമയം, അടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് ലഭ്യമല്ലെന്ന പ്രതിസന്ധിയും ഉണ്ട്.

സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലുളളവര്‍ 14 ദിവസം യുഎഇയില്‍ ക്വാറന്റൈ പൂര്‍ത്തിയാക്കിയാണ് സൗദിയിലെത്തുന്നത്. എന്നാല്‍ 14 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് യുഎഇയില്‍ നിന്ന് ബസ് മാര്‍ഗം സൗദിയിലേക്ക് മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുളള പ്രവാസികള്‍ എത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു, ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബസുകളെ അതിര്‍ത്തിയില്‍ നിന്ന് മടക്കി അയച്ചു. ഇതാകാം അതിര്‍ത്തി വഴി ബസ് കടത്തി വിടാത്തതിന് കാരണം എന്നും വിലയിരുത്തുന്നു.
അതേസമയം, ഡിസംബര്‍ 1 മുതല്‍ നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ച സാഹചര്യത്തില്‍ വിദേശികള്‍ നേരിട്ട് വരികയും ക്വാറന്റൈന്‍ ഹോട്ടലുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനാണ് അതിര്‍ത്തി വഴി ബസ് സര്‍വീസ് നിര്‍ത്തിയതെന്നും പറയപ്പെടുന്നു. സൗദിയി െ13 പ്രവിശ്യകളിലും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച നൂറുകണക്കിന് ഹോട്ടേലുകള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ലഭ്യമാണ്. യുഎഇ വഴി ബസ്മാര്‍ഗം യാത്ര തുടര്‍ന്നാല്‍ ഹോട്ടേലുള്‍ ഒഴിഞ്ഞുകിടക്കും. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് വിലയിരുത്തുന്നവരും ഉണ്ട്.
എന്നാല്‍, റോഡ് മാര്‍ഗം ബസ് സര്‍വീസ് എത്രയും വേഗം പുനരാരംഭിക്കാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയാണ് യുഎഇയിലുളള ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനികളും ബസ് ടിക്കറ്റ് ബുക്കു ചെയ്യുന്ന ട്രാവല്‍ ഏജന്‍സികളും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top