Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ഇന്ത്യയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും സൗദിയില്‍ നേരിട്ട് പ്രവേശനം

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 32 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 28 പേര്‍ രോഗ മുക്താ നേടി. രണ്ടു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 40 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികാത്സയില്‍ കഴിയുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിയില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികളെ അറിയിച്ചു. ഇവര്‍ മൂന്ന് ദിവസം ഹോട്ടേല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. രാജ്യത്ത് നടപ്പിലാക്കിയിട്ടുളള കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നം ഇക്കാര്യങ്ങള്‍ യാത്രക്കാരെ അറിയിക്കണമെന്നും അതോറിറ്റി സര്‍ക്കുലറില്‍ വ്യക്തമാക്കി.

അതിനിടെ, ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഒമിക്രോണ്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ ഡിസംബര്‍ 31 വരെ കൊവിഡ് പ്രതിരോധ നിയന്ത്രണം ഇന്ത്യ തുടരും. വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കുകയും ചെയ്തു. അതേസമയം, ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് സെക്ടറിലേക്കും തിരിച്ചും വിമാന സര്‍വീസ് തുടരുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ല. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും അധികൃതര്‍ വിശദീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top