Sauditimesonline

NILAMEL
കൊല്ലം സ്വദേശിയുടെ മൃതദേഹം അല്‍ ഹസയില്‍ ഖബറടക്കി

സൗദിയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

റിയാദ്: കൊവിഡ് വകഭേദം സംഭവിച്ച ഒമൈക്രോണ്‍ സൗദി പൗരന് ബാധിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമയാണ് ഒമൈക്രോണ്‍ പ്രത്യക്ഷപ്പെട്ടത് സ്ഥിരീകരിക്കുന്നത്. വടക്കേ ആഫ്രിക്കയില്‍ നിന്ന് സൗദിയിലെത്തിയ പൗരനാണ് വൈറസ് ബാധിച്ചത്.

വൈറസ് ബാധിച്ച ആളെയും സമ്പര്‍ക്കം പുലര്‍ത്തിയവരെയും ക്വാറന്റൈനില്‍ നിരീക്ഷിച്ചുവരുകയാണ്. ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ നിന്നു നേരിട്ടുള്ള യാത്രയ്ക്കു സൗദി അറേബ്യയുടെ നിരോധനം പിന്‍വലിച്ചത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതോടെ, ഇന്ത്യ, ഈജിപ്ത്, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ബ്രസീല്‍, വിയറ്റ്‌നാം എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗദി അറേബ്യയില്‍ നേരിട്ട് പ്രവേശിക്കാം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top