Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

ബിശയില്‍ മരിച്ച മലയാളി കുടുബത്തിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും; ഇതേ റോഡില്‍ വീണ്ടും രണ്ടപകടങ്ങള്‍

റിയാദ്: സൗദിയിലെ ബിശയില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ചംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഇതിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിയാദ് കെഎംസിസി അറിയിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിര്‍, ഭാര്യ ഷബ്‌ന, മക്കളായ ലുത്ഫി (12), സഹ (7), ലൈബ (5) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍ കെഎംസിസി വെല്‍ഫെയര്‍ വിഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനവും സ്വദേശി പൗരന്റെ ലാന്‍ഡ് ക്രൂയിസറും കുകൂട്ടിയിടിച്ചായിരുന്നു അപകടം. റിയാദില്‍ നിന്നു 250 കി.മീ അകലെ ബീശ റോഡില്‍ നടന്ന അപകടത്തില്‍ ലാന്‍ഡ് ക്രൂയിസര്‍ ഓടിച്ചിരുന്ന സ്വദേശി പൗരനും മരിച്ചു. ജുബൈലില്‍ നിന്നു ജിസാനിലെ ജോലി സ്ഥലത്തേക്ക് സ്ഥലം മാറി പോവുകയായിരുന്നു ജാബിറും കുടുംബവും. മൃതദേഹം അല്‍ റെയ്ന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതിനിടെ ഇതേ റോഡില്‍ വീണ്ടും രണ്ട് അപകടങ്ങള്‍ ഉണ്ടായത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. അമിത വേഗതയാണ് അപകട കാരണം. രണ്ടു വരി പാതകള്‍ക്കു പകരം ഇവിടെ ഇരു ദിശയിലേക്കും ഒറ്റവരി പാതയാണുളളത്. ഇതേ റൂട്ടില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top