Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

സൗദിയിലെ നിക്ഷേപ സാധ്യതകള്‍: എംഇഎസ് സെമിനാര്‍

റിയാദ്: സൗദി നിക്ഷേപ മന്ത്രാലയം നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളും ബെനാമി വിരുദ്ധ നിയമങ്ങളും സംബന്ധിച്ച് എംഇഎസ് റിയാദ് ചാപ്റ്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു. സൗദിയിലെ പുതിയ വാണിജ്യ സാധ്യതകള്‍, പദവി ശരിയാക്കല്‍ എന്നീ വിഷയങ്ങളില്‍ സംശയ നിവാരണവു നടന്നു. ബിസിനസ് കോണ്‍സള്‍ട്ടന്റ് നജിം മുസ്ലിയാരകത്തു നേതൃത്വം നല്‍കി. റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സൗദി പ്രീമിയം ഇക്കാമ നേടിയ സാബിക് പൂനൂര്‍ അനുഭവം പങ്കുവെച്ചു. സൗദി വിഷന്‍ 2030 പദ്ധതി സംബന്ധിച്ച് ഫസല്‍ റഹ്മാനും നിക്ഷേപ ലൈസന്‍സ് നേടിയ അനുഭവം എഞ്ചിനീയര്‍ അഹമ്മദ്കുട്ടിയും സംസാരിച്ചു.

സത്താര്‍ കായംകുളം, അബ്ദുല്‍സലാം ഇടുക്കി, സലിം പള്ളിയില്‍, ഡോ. അബ്ദുള്‍ അസ്സീസ്, മുനീബ്, അന്‍വര്‍ ഐദീദ്, മുഹമ്മദ് നിഷാന്‍, മുജീബ് മൂത്താട്ട്, മൊയ്തീന്‍ ഷഹീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സൈനുലാബ്ദീന്‍ സ്വാഗതവും ഫൈസല്‍ പൂനൂര്‍ നന്ദിയും പറഞ്ഞു. പ്രവാസി വ്യവസായികളും സംരംഭകരും പ്രത്യേക ക്ഷണിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top