Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

ഇന്ത്യ വിമാന വിലക്ക്പിന്‍വലിക്കുമെന്ന് സൂചന

റിയാദ്: അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ത്യ പിന്‍വലിക്കുമെന്ന് സൂചന. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 28 വരെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന വിലക്ക് പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി അവസാനിക്കുന്നതോടെ അന്താരാഷ്ട്ര വ്യോമ ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ് വിമാന സര്‍വീസ് നടക്കുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ പൂര്‍ണമായും വിമാന വിലക്ക് പിന്‍വലിക്കാനാണ് ആലോചിക്കുന്നത്. കൊവിഡ് മഹാമാരി പടര്‍ന്നതോടെ 2020 മാര്‍ച്ച് 20ന് ആണ് ഇന്ത്യ വിമാന വിലക്ക് പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top