Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

റിയാദില്‍ ചിത്രീകരിച്ച ‘അവള്‍’ ഹ്രസ്വ ചിത്രം ഫെബ്രുവരി 18ന് പ്രകാശനം ചെയ്യും

റിയാദ്: സ്ത്രീകളുടെ അവകാശങ്ങളും അസ്ഥിത്വവും പ്രമേയമാക്കിയ ‘അവള്‍’ ഹ്രസ്വ ചിത്രം ഫെബ്രുവരി 18ന് പ്രകാശനം ചെയ്യും. റിയാദ് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വൈകുന്നേനരം 5ന് പ്രകാശനം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂര്‍ണമായും സൗദിയിലാണ് നഅവള്‍’ ചിത്രീകരിച്ചത്. പ്രവാസി കലാകാരന്മാരാണ് ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്. എസ്.കെ. ക്രിയേറ്റിവും വഞ്ചിപ്പുര ഫിലിംസും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. രചനയും സംവിധാനവും സിജിന്‍ കൂവള്ളൂര്‍ നിര്‍വഹിച്ചു. നിര്‍മാണം പ്രസാദ് വഞ്ചിപുര.

സന്തുഷ്ട കുടുംബമെന്ന് പുറമേ കാണുന്ന പല കുടുംബങ്ങളും സംഘര്‍ഷഭരിതമാണ്. പുരുഷാധിപത്യ കാലത്ത് ഓരോ കുടുംബത്തിലും സ്ത്രീ അനുഭവിക്കുന്ന മാനസിക ക്ലേശവും യാതനകളുമാണ് ചിത്രം പങ്കുവെക്കുന്നതെന്ന് സിജിന്‍ കൂവളളൂര്‍ പറഞ്ഞു.

ഗാനരച റഫീഖ് അഹമ്മദും സംഗീത സംവിധാനം അരുണ്‍ രാജുമാണ് നിര്‍വഹിച്ച്. സിതാര കൃഷ്ണ കുമാര്‍ ആണ് ആലാപനം. കെ.ടി. നൗഷാദ് (കാമറ, എഡിറ്റിംഗ്), ബിജു തായമ്പത്ത്, ഫൈസല്‍ നിലമ്പൂര്‍ (കാമറ), ധനീഷ് (ഗ്രാഫിക്‌സ്), വി.എസ്. സജീന (സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്), ജവാദ്, ഫൈസല്‍ (അസി. ഡയറക്ടര്‍മാര്‍). ഇന്ദു, ഹണി, റെജു, കൃഷ്ണകുമാര്‍, വിജില, സന, ഇസ്സ, ഷാരോണ്‍, ജിഷ്ണു എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ്.കെ. ക്രിയേറ്റിവ് യൂട്യൂബ് ചാനലിലൂടെ ചിത്രം പ്രേക്ഷകരിലെത്തിക്കും. ചിത്രത്തിന്റെ ടീസറും ഗാനവും ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടി. വാര്‍ത്താ സമ്മേളനത്തില്‍ സിജിന്‍ കൂവള്ളൂര്‍, കെ.ടി. നൗഷാദ്, ധനീഷ് ചന്ദ്രന്‍, വി. എസ്. സജീന, ഇന്ദു മോഹന്‍, റെജു രാജന്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top