റിയാദ്: അന്താരാഷ്ട്ര കിഡ്‌നി ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങും ന്യു സഫാമക്ക പൊളിക്ലിനിക്കും സംയുക്തമായി ‘പരിരക്ഷ 2022’ കിഡ്‌നി-ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച്10 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വൃക്ക രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികില്‍സിക്കാനും സംരക്ഷിക്കാനും ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഫെബ്രുവരി18ന് ക്യാമ്പയിന്‍ ഉല്‍ഘാടന നടക്കും. കൊവിഡ് മഹാമാരി കാലത്ത് വെല്‍ഫെയര്‍ വിങ്ങിന്റെ പ്രവര്‍ത്തനങ്ങളെ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കും. കിഡ്‌നി രോഗങ്ങളും ലക്ഷണങ്ങളും സംരക്ഷണ മാര്‍ഗ്ഗങ്ങളും വിവരിക്കുന്ന ലഘുലേഖയുടെ പ്രകാശനവും നടക്കും. ഫെബ്രുവരി 25 മുതല്‍ ഒരാഴ്ച മലയാളികള്‍ക്കിടയില്‍ ലഘുലേഖ വിതരണം ചെയ്യും. മാര്‍ച്ച് 4ന് ‘ആരോഗ്യവിചാരം’ സിമ്പോസിയം, മോട്ടിവേഷന്‍ ക്ലാസ് എന്നിവ നടക്കും. ഇന്റര്‍നാഷണല്‍ ബിസിനെസ്സ് ട്രെയിനറും ഗിന്നസ് പുരസ്‌കാര ജേതാവുമായ എംഎ റഷീദ് ക്ലാസ് നയിക്കും.
അന്താരാഷ്ട്ര കിഡ്‌നി ദിനമായ മാര്‍ച്ച് 10ന് ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്കില്‍ സൗജന്യ കിഡ്‌നിരോഗ നിര്‍ണ്ണയ ക്യാമ്പും ഹെല്‍ത്ത് ചെക്കപ്പും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മലപ്പുറം ജില്ലാ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രെട്ടറി ഷൗക്കത്ത് കടമ്പോട്ട്, ജില്ലാ ആക്ടിങ് സെക്രെട്ടറി ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, ജില്ലാ വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ട്രഷറര്‍ റിയാസ് തിരൂര്‍ക്കാട്, സഫാമക്ക പോളിക്ലിനിക്ക് പ്രതിനിധി അഷ്‌റഫ് വി.എം, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ഇസ്മായില്‍ സി.വി, ഇഖ്ബാല്‍ തിരൂര്‍, സലീം സിയാംകണ്ടം എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.