റിയാദ്: സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. സ്വദേശിവത്ക്കരണം സംബന്ധിച്ച് 30 സുപ്രധാന തീരുമാനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മാനവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രി എഞ്ചിനീയര്‍ അമഹദ് അല്‍ റാജി പറഞ്ഞു. സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലുകളിലും സ്വദേശിവത്ക്കരണം നടപ്പിലാക്കും. 2021ല്‍ 32 സ്വദേശിവത്ക്കരണ തീരുമാനം 4 ലക്ഷം തൊഴിലവസരം സൃഷ്ടിച്ചു. എഞ്ചിനീയര്‍, അക്കൗണ്ടന്റ്, ഡന്റിസ്റ്റ്, ഫാര്‍മസിസ്റ്റ് തസ്തികകള്‍ സ്വദേശിവത്ക്കരിച്ചതിലൂടെ 42,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ടു വരാനുളള ശ്രമമാണ്.
രാജ്യത്ത് നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതിയും വിവിധ പ്രവിശ്യകളില്‍ പുരോഗമിക്കുന്ന വന്‍കിട പദ്ധതികളും വരും വര്‍ഷങ്ങളില്‍ തൊഴില്‍ വിപണിയില്‍ 18 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് രാജ്യം സ്വീകരിച്ച നടപടികളും തൊഴി തേടുന്നവരെ സഹായിക്കും. മികച്ച വരുമാനം ലഭിക്കുന്ന ഏത് ജോലി നിര്‍വഹിക്കാന്‍ സ്വദേശി പൗരന്‍മാര്‍ സന്നദ്ധരാണ്. കൂടുതല്‍ യുവതീ-യുവാക്കള്‍ ഏത് ജോലി ചെയ്യാനും സന്നദ്ധരായി മുന്നോട്ടു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.