Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

കെപിഎസി ലളിത തലമുറകളെ വിസ്മയിപ്പിച്ച കലാകാരി: കേളി

റിയാദ്: ചലചിത്ര പ്രവര്‍ത്തകയും ഇടതു സഹയാത്രികയുമായ കെപിഎസി ലളിതയുടെ നിര്യാണത്തില്‍ കേളി കലാ സാംസ്‌കാരിക വേദി അനുശോചിച്ചു. കേളി സാംസ്‌കാരിക കമ്മിറ്റിയാണ് അനുശോചന യോഗം സംഘടിപ്പിച്ചത്. ബത്ഹ അപ്പോളോ ഡിമോറ ഹാളില്‍ നടന്ന യോഗത്തില്‍ വിനോദ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സുരേഷ് ലാല്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ വിനയന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ആക്ടിംഗ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഭിനയ ചാതുരി കൊണ്ട് തലമുറകളെ വിസ്മയിപ്പിച്ച കലാകാരിയായിരുന്നു കെപിഎസി ലളിതയെന്ന് അനുശോചന യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെപിഎം സാദിഖ് ചടങ്ങില്‍ സംബന്ധിച്ചു. ഷാജി റസാഖ് സ്വാഗതവും കൊമ്പന്‍ മൂസ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top