റിയാദ്. യവനിക കലാ സാംസ്‌ക്കാരിക വേദിയുടെ കലാവിഭാഗം കണ്‍വീനറും സാമൂഹ്യ സാംസ്‌ക്കാരിക, പ്രവര്‍ത്തകനുമായ രാജന്‍ കാരിച്ചാലിന് സഹ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 41 വര്‍ഷം സൗദിയില്‍ വിവിധ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന രാജേട്ടന്‍ ജീവകാരുണ്യ മേഖലയിലും കലാ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. യോഗത്തില്‍ പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ നെയ്യാറ്റിന്‍കര ഉല്‍ഘാടനം ചെയ്തു.
സുരേഷ് ബാബു ഈരിക്കല്‍, നാസര്‍ ലെയ്‌സ്, മുഹമ്മദ് ഖാന്‍, മാള മുഹിയുദ്ദീന്‍, പീറ്റര്‍ കോതമംഗലം, വല്ലി ജോസഫ്, ജോസഫ്, നെബു വര്‍ഗീസ്, ബഷീര്‍ കോട്ടയം, ഷാജഹാന്‍ കാണിരപ്പള്ളി, സുനീര്‍ കൊല്ലം, റിയാസ് പുനലൂര്‍, ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു. രാജന്‍ കാരിച്ചാലിന് യവനികയുടെ ഉപഹാരം പ്രസിഡന്റ് ഷാജി മീത്തില്‍ സമ്മാനിച്ചു യാത്രയയപ്പിന് രാജകാരിച്ചാല്‍ നന്ദി പറഞ്ഞു. ജനറല്‍ സെക്രട്ടറി ഷാബിന്‍ ജോര്‍ജ് സ്വാഗതവും അബ്ദുള്‍ സലാം ഇടുക്കി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.