Sauditimesonline

Sathar
'ഫോര്‍ക' സത്താര്‍ കായംകുളം അനുസ്മരണം

കോഴിക്കോടന്‍സ് എഡ്യൂ ഫണ്‍ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: സര്‍ഗ ശേഷിയും ലക്ഷ്യബോധവും പരിപോഷിപ്പിക്കുന്നതിന് റിയാദിലെ പ്രവാസി കൂട്ടായ്മ കോഴിക്കോടന്‍സ് ആവിഷ്‌ക്കരിച്ച ‘എഡ്യു ഫണ്‍ ക്ലബി’ന് റിയാദില്‍ തുടക്കം. പരിപാടിയില്‍ സിറ്റിഫളവര്‍ മാനേജിംഗ് ഡയറക്ടടര്‍ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയണം. അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്കു വലിയ പങ്കാണ് നിര്‍വഹിക്കാനുളളതെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ഓര്‍ഗനൈസര്‍ ഹസ്സന്‍ ഹര്‍ഷദ് ഫറോക്ക് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ പരിശീലനം പരിപാടിയും അരങ്ങേറി.

എഡ്യുഫണ്‍ ക്ലബ് ക്യാപ്റ്റന്‍ യതി മുഹമ്മദ് അലി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റിയാദിലെ കോഴിക്കോടന്‍സ് അംഗങ്ങളുടെ മക്കളെ ഉള്‍പ്പെടുത്തിയാണ് ക്ലബ്ബിന് രൂപം നല്‍കിയത്. ആഴ്ചയില്‍ കുട്ടികളെ ഉള്‍പ്പെടുത്തി പരിശീലന കളരി സംഘടിപ്പിക്കും. മികവ് തെളിയിച്ച സ്ത്രീകളടങ്ങുന്ന മെന്റര്‍മാരെ 3 വിഭാഗങ്ങളാക്കി തിരിച്ച് കുട്ടികളുമായി സംവദിക്കുകയും പരിശീലനം നല്‍കുകയും ചെയ്യും. കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള ആയോധന കലകള്‍ അഭ്യസിപ്പിക്കും. കലാ. കായിക പരിശീലന പരിപാടികള്‍ ഒരുക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞു.

യതി മുഹമ്മദ് അലി (ക്യാപ്റ്റന്‍), മൊഹിയുദ്ദീന്‍ സഹീറും, കബീര്‍ നല്ലളം (വൈസ് ക്യാപ്റ്റന്‍) ഓപ്പറേഷന്‍ ചാര്‍ജ്ജുമായിരിക്കും. ഷംന ഷഹീര്‍, ലമീസ് ഷബീര്‍ (എഡ്യൂടൈന്റ്‌മെന്റ്), സജീറ ഹര്‍ഷാദ്, മുംതാസ് ഷാജു, റസീന അല്‍താഫ് (ഗെയിംസ് & സ്‌പോര്‍ട്‌സ്), ഡോ.ലമീസ് ഷബീര്‍, സുമിത (ഫിസിക്കല്‍ ഹെല്‍ത്ത് & ഡൈലി ഹാബിറ്റ്‌സ്), ഷാലിമ റാഫി, ഫിജ് ന കബീര്‍ (മെന്റല്‍ ഹെല്‍ത്ത്), റഷ ഫെബിന്‍, സജീറ, മുംതാസ് (സെല്‍ഫ് ഡിഫന്‍സ്) എന്നിവരടങ്ങുന്ന സമിതി ക്ലബിനെ നയിക്കും.

മാതാ പിതാക്കള്‍ക്കായി മൊഹിയുദ്ദീന്‍ സഹീര്‍ നടത്തിയ സെഷന്‍ പ്രവാസി കുടുംബ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്തു. കോഴിക്കോടന്‍സ് ലീഡ്‌സ് ഭാരവാഹികളായ റാഫി കൊയിലാണ്ടി, മുനീബ് പാഴൂര്‍, ഫൈസല്‍ പൂനൂര്‍, മജീദ് പൂളക്കാടി, ഷമീം മുക്കം, നവാസ് ഓപ്പീസ്, സഫറുള്ള കൊടിയത്തൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ആയ്ഷ സംറ, ഹെനിന്‍ ഫാതിമ എന്നിവര്‍ അവതാരകരായിരുന്നു. കിഡ്‌സ് പ്രോഗ്രാമിന് ലുഹാ ബഷീര്‍, ഷിഫാ ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top