Sauditimesonline

QURAN MUSABAKA 2
അലിഫ് ഖുര്‍ആന്‍ മുസാബഖ ഗ്രാന്റ് ഫിനാലെ

നിരക്ക് വര്‍ധിപ്പിച്ചു; ടാക്‌സി യാത്ര ചിലവേറും

റിയാദ്: സൗദിയില്‍ ടാക്‌സി കാറുകളുടെ നിരക്ക് വര്‍ധിപ്പിച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. മിനിമം നിരക്ക് 10 റിയാല്‍ ആയിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന നാല് സീറ്റുകളുളള കാറുകളുടെ മിനിമം നിരക്ക് 5 റിയാലായിരുന്നു. ഇതാണ് 10 റിയാലായി ഉയര്‍ത്തിയത്. കിലോ മീറ്ററിന് 1.8 റിയാലായിരുന്നു നിരക്ക്. ഇത് 30 ഹലാല വര്‍ധിപ്പിച്ച് 2 റിയാല്‍ 10 ഹലാലയാണ് പുതിയ നിരക്ക്.

ഓപ്പണിംഗ് മീറ്റര്‍ റീഡിംഗ് 5.5 റിയാലില്‍ നിന്ന് 6.4 റിയാലായി ഉയര്‍ത്തി. വെയിറ്റിംഗ് ചാര്‍ജിന് 10 ഹലാല വര്‍ധിപ്പിച്ച് 90 ഹലാലയാക്കി വര്‍ധിപ്പിച്ചു.
അഞ്ചില്‍ കൂടുതല്‍ സീറ്റുകളുളള ടാക്‌സി വാഹനങ്ങളുടെ നിരക്കും വര്‍ധിപ്പിച്ചു. കിലോ മീറ്ററിന് 2.4 റിയാലാണ് പുതിയ നിരക്ക്. വെയിറ്റിംഗ് ചാര്‍ജ്ജില്‍ 20 ഹലാലയും വര്‍ധനവ് വരുത്തിയിട്ടുണ്ടെന്ന് പൊതു ഗതാഗത അതോറിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top