റിയാദ്: സൗദിയില്‍ 35,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് അറിയിച്ചു. കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതലുളള വിവരങ്ങളാണ് പുറത്തുവിട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവന മികവും യോഗ്യതയും ഉറപ്പുവരുത്തുന്നതിനാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.
സ്വദേശികളും വിദേശികളും സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ നിരവധി വിദേശികളെ കമ്മീഷന്‍ കണ്ടെത്തി നിയമ നടപടികള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ച് ജോലി നേടിയ മലയാളികളും ഇതില്‍ ഉള്‍പ്പെടും.
വ്യാജ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ച നിരവധി വിദേശികള്‍ക്കെതിരെയുളള നിയമ നടപടി തുടരുകയാണ്. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്‌ട്രേഷന്‍ നേടുന്നതിന് അന്താരാഷ്ട്ര കമ്പനിയായ ഡാറ്റാഫ്‌ളോ വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇവരുടെ പരിശോധനയില്‍ വ്യാജമെന്ന് കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചവര്‍ക്കെതിരെയാണ് നടപടി. ചികിത്സാ പിഴവിനെ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുളളവര്‍ക്കും കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.