
റിയാദ്: ഓറ ആര്‍ട്ടി ക്രാഫ്റ്റിന്റെ നേതൃത്വത്തില്‍ ലോക വനിതാ ദിനം ആഘോഷിച്ചു. നല്ലെ നാളേക്ക് സുസ്ഥിര ലിംഗ സമത്വം എന്ന പ്രമേയത്തിലായിരുന്നു പരിപാടി.റിയാദ് അവന്യൂ മാളില്‍ നടന്ന വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ഏഴ് വനിതകളെ ആദരിച്ചു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും അരങ്ങേറി. ഡോ. ഹസീന ഫുവാദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വീടകങ്ങളില്‍ മാത്രം കഴിയേണ്ടവരല്ല സ്ത്രീകളെന്നും സമൂഹത്തിലേക്ക് മുന്നിട്ടറങ്ങി കരുത്തു കാട്ടണമെന്നും അവര്‍ പറഞ്ഞു. ലിംഗസമത്വം അംഗീകരിക്കുമെന്ന് പ്രതിജ്ഞയും നടന്നു. ബിന്ദു സാബു, ജിഹാന്‍ അല്‍ ത്വയ്ര്‍ഗി,, ആസിമ സലീം, റീമ ഖൊദൈര്‍ അല്‍ ഖൈരി എന്നിവരും പ്രസംഗിച്ചു.

ഹസീന ഷെമീര്‍ തയ്യാറാക്കിയ കേക്ക് മുറിച്ചാണ് പരിപാടി ആരംഭിച്ചത്. സൂസന കലോസ്,ഷാന്നേല്‍ ഫ്രിആസ്, നദീക എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുട്ടികള്‍ക്ക് പ്രച്ഛന്നവേഷ മത്സരം, പ്രശ്‌നോത്തരി എന്നിവയും അരങ്ങേറി. ലാലു വര്‍ക്കി സബൂറ അബ്ദുറഹ്മാന്‍, സാറാ മുഹമ്മദ്, അബ്ദുല്ലസിസ് അല്‍ ഖഹ്താനി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ഓറ ആര്‍ട്ടി ക്രാഫ്റ്റ്‌സ്അംഗങ്ങളായ ഷെര്‍മി നവാസ്, ഷീബ ഫൈസല്‍, നിത ഹിദാഷ്, നസ്രീന്‍ സഫീര്‍, മുഹ്‌സിന ഉസ്മാന്‍, സനിത മുസ്തഫ, സഹീദ റാഫി, കദീജ ഷുഹാന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
