
റിയാദ്: സൗദിയിലെ പ്രമുഖ ആതുരാലയ ശൃംഖല ജിദ്ദ നാഷണല്‍ ഹോസ്പിറ്റലി(ജെഎന്‍എച്)ന്റെ മൂന്നാമത് ശാഖ തലസ്ഥാനമായ റിയാദില്‍ ആരംഭിക്കുന്നു. ജെഎന്‍എച്, അല്‍ റയാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി പി മുഹമ്മദലിയുടെ സാന്നിധ്യത്തില്‍ ആശുപത്രിയുടെ തറക്കല്ലിടല്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് നിര്‍വഹിച്ചു.

നഗര ഹൃദയത്തോട് ചേര്‍ന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡില്‍ ഹയ് അല്‍ മന്‍സൂറയിലാണ് അത്യാധുനിക മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുങ്ങുന്നത്. ആയിരത്തിലധികം ജീവനക്കാര്‍ക്ക് തൊഴില്‍ പ്രധാനം ചെയ്യുന്ന ആശുപത്രി രണ്ടര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.

ഏറ്റവും മികച്ച ചികിത്സ സാധാരണക്കാര്‍ക്കു ലഭ്യമാക്കുക എന്നതാണ് ജെഎന്‍എചിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മധ്യവര്‍ഗത്തിന് ആശ്രയിക്കാന്‍ കഴിയുന്ന ആതുരാലയമാണ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വി പി മുഹമ്മദലി പറഞ്ഞു.

ജിദ്ദയിലെ ജെഎന്‍എച് സന്ദര്‍ശിച്ചതില്‍ നിന്ന് ഏറ്റവും മികച്ച ആശുപത്രിക്കാണ് വി പി മുഹമ്മദലി നേതൃത്വം നല്‍കുന്നതെന്ന് നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അംബാസഡര്‍ ഡോ. ഔാസാഫ് സഈദ് പറഞ്ഞു. ഇന്ത്യ-സൗദി ഉഭയ കക്ഷി സൗഹൃദഷും നിക്ഷേപവും ഏറ്റവും മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും മികച്ച ആശുപത്രി സമുച്ചയമാണ് ജിദ്ദയിലെ ജെഎന്‍എച് സന്ദര്‍ശിച്ചതില്‍ നിന്ന് ബോധ്യമായിട്ടുണ്ടെന്ന് അംബാസഡര്‍ ഡോ. ഔാസാഫ് സഈദ് പറഞ്ഞു. ഇന്ത്യ-സൗദി ഉഭയ കക്ഷി സൗഹൃദഷും നിക്ഷേപവും ഏറ്റവും മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

ആതുര സേവന രംഗത്ത് സൗദിയിലെ പ്രഥമ വിദേശ നിക്ഷേപകനാണ് വി പി മുഹമ്മദലി. 2002ല്‍ ഭരണാധികാരിയായിരുന്ന ഫഹദ് രാജാവിന്റെ കാലത്ത് നിക്ഷേപ ലൈസന്‍സ് നേടിയാണ് ജെഎന്‍എച് ആരംഭിച്ചത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ അല്‍ റയാന്‍ ഗ്രൂപ്പിന് പോളിക്ലിനിക്കുകളുമുണ്ട്. പരിപാടിയില്‍ അഹമദ് സഹ്‌റാനി, സലിം മുല്ലവീട്ടില്‍, അന്‍സാര്‍ കൊല്ലം, മുഹമ്മദ് മന്‍സൂര്‍, ഷിഹാബ് കൊട്ടുകാട്, ടി എം അഹമദ് കോയ, ഷിഹാബ് കൊടിയത്തൂര്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക, വ്യവസായ രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
