Sauditimesonline

sahitha
'കലാലയം' പുരസ്‌കാരം: പ്രവാസി മലയാളികള്‍ക്ക് കഥ, കവിത മത്സരം

റിയാദ് ഐ സി എഫിന് പുതിയ സാരഥികള്‍

റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ‘പ്രവാസത്തിന്റെ അഭയം’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമാപിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മറ്റി 2022-24 വര്‍ഷ ഭരണസമിതിയെയും തെരഞ്ഞെടുത്തു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുള്‍നാസര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു.

ലുഖ്മാന്‍ പാഴൂര്‍ (ജനറല്‍ ), അഷ്‌റഫ് ഓച്ചിറ (സാമ്പത്തികം) ഷമീര്‍ രണ്ടത്താണി (സംഘടന), ശറഫുദ്ധീന്‍ നിസാമി (ദഅവ), മുനീര്‍ കൊടുങ്ങല്ലൂര്‍ (വിദ്യാഭ്യാസം), അബ്ദുല്‍ മജീദ് താനാളൂര്‍ (അഡ്മിന്‍), അബ്ദുല്‍ അസീസ് മാസ്റ്റര്‍ ((വെല്‍ഫെയര്‍) ഇബ്രാഹിം കരീം (സര്‍വ്വീസ്)അബ്ദുല്‍ ജബ്ബാര്‍ കുനിയില്‍ (പബ്ലിക്കേഷന്‍) എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. വിവിധ സെക്ടര്‍ കമ്മറ്റികളില്‍ നിന്നെത്തിയ കൗണ്‍സില്‍ അംഗങ്ങള്‍ ഏകകണ്ഠമായി റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചു പാസ്സാക്കി.

ഐ സി എഫ് സൗദി ദേശീയ സംഘടനാ കാര്യ സെക്രട്ടറി നിസാര്‍ കാട്ടില്‍ റിട്ടേര്‍ണിംഗ് ഓഫീസറും നാഷണല്‍ സര്‍വീസ് സിക്രട്ടറി അബ്ദുല്‍ റഷീദ് സഖാഫി അസ്സിസ്റ്റന്റ് റിട്ടേര്‍ണിംഗ് ഓഫീസറുമായ സമിതിയാണ് പുതിയ ഭാവാഹികളെ തെരെഞ്ഞെടുത്തത്. ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി (പ്രസിഡന്റ്)അബ്ദുല്‍ മജീദ് താനാളൂര്‍ (ജനറല്‍ സിക്രട്ടറി), ഷമീര്‍ രണ്ടത്താണി ( ഫിനാന്‍സ് സെക്രട്ടറി ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

അബ്ദുല്‍ ലത്തീഫ് മിസ്ബാഹി (സംഘടനാ പ്രസിഡണ്ട്), അബ്ദുല്‍ അസീസ് മാസ്റ്റര്‍ (സംഘടനാ സെക്രട്ടറി), അബ്ദു റഹ്മാന്‍ സഖാഫി (ദഅവ പ്രസിഡണ്ട്), മുഹമ്മദ് ബഷീര്‍ മിസ്ബാഹി (ദഅവ സെക്രട്ടറി), ഹസൈനാര്‍ മുസ്‌ലിയാര്‍ പടപ്പേങ്ങാട് (അഡ്മിന്‍ പ്രസിഡണ്ട്), അബ്ദുല്‍ ലത്തീഫ് തിരുവമ്പാടി (അഡ്മിന്‍ സെക്രട്ടറി), ഇബ്രാഹിം കരിം (വെല്‍ഫയര്‍ പ്രസിഡണ്ട് ), അബ്ദുല്‍ ജബ്ബാര്‍ കുനിയില്‍ (വെല്‍ഫയര്‍ സെക്രട്ടറി), അബ്ദുല്‍ റഷീദ് കക്കോവ് (എഡ്യുക്കേഷന്‍ പ്രസിഡണ്ട് ), ഇസ്മയില്‍ സഅദി (എഡ്യൂക്കേഷന്‍ സെക്രട്ടറി), അഹമ്മദ് റഊഫ് കടലുണ്ടി (മീഡിയ&പബ്ലിക്കേഷന്‍ പ്രസിഡണ്ട്), അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ് (മീഡിയ&പബ്ലിക്കേഷന്‍ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. എമിനന്റ് ഡയറക്ടര്‍ ആയി ശാക്കിര്‍ കൂടാളി, ഐ ട്ടി കോര്‍ഡിനേറ്റര്‍ ആയി ഷുക്കൂര്‍ അലി ചെട്ടിപ്പടി, സഫ്‌വാ കോര്‍ഡിനേറ്റര്‍ ആയി അബ്ദുല്‍ റസാഖ് വയല്‍ക്കര എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന ഒലയ സെക്ടര്‍ ഫിനാസ് സെക്രട്ടറി സൈദ് കരിപ്പൂരിനു ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. മാസ്റ്റര്‍ മൈന്റ് ക്വിസ് മത്സരത്തില്‍ ഗള്‍ഫ് തലത്തില്‍ വിജയിയായ അമ്മാര്‍ മുഹമ്മദ് , ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ അമീന്‍ മന്‍സൂര്‍ എന്നിവര്‍ക്കുള്ള മെഡലുകള്‍ സമ്മാനിച്ചു. നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ഹുസ്സൈന്‍ അലി കടലുണ്ടി, പ്രൊവിന്‍സ് സംഘടനാ സെക്രടറി ഫൈസല്‍ മമ്പാട്, പ്രൊവിന്‍സ് എഡ്യൂക്കേഷന്‍ സെക്രടറി സൈനുദ്ധീന്‍ കുനിയില്‍, ലുഖ്മാന്‍ പാഴൂര്‍ , മജീദ് താനാളൂര്‍ ,ഹസൈനാര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top