Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

ബോബി മാത്യുവിന് കേളി യാത്രയയപ്പ്

റിയാദ്: 17 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ജോയിന്റ് ട്രഷറര്‍ ബോബി മാത്യുവിന് കേളി കേന്ദ്ര കമ്മറ്റി യാത്രയയപ്പ് നല്‍കി. അലിസലിം ക്രഷര്‍ ഫാക്ടറിയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ബോബി മാത്യു തൃശ്ശൂര്‍ കൊരട്ടി സ്വദേശിയാണ്. കേളി സുര്‍ത്ത താവാരി യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ഏരിയ ട്രഷറര്‍, സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി, കേന്ദ്രകമ്മറ്റി അംഗം, സെക്രട്ടറിയേറ്റ് അംഗം, കേളി ജോയിന്റ് ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

റിയാദ് ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാര്‍, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ഫിറോസ് തയ്യില്‍, കേളി ആക്ടിങ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍, കേളി ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍, സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജോഷി പെരിഞ്ഞനം, സുകേഷ് കുമാര്‍, കാഹിം ചേളാരി, റഫീഖ് ചാലിയം, മധു എടപ്പുറത്ത്, നസീര്‍ മുള്ളുര്‍ക്കര, സെന്‍ ആന്റണി, സുനില്‍ കുമാര്‍, അബ്ദുള്‍ ഗഫൂര്‍, ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരന്‍ നെല്ലിക്കല്‍, സുലൈ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി അനിരുദ്ധന്‍, ബത്ത രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി, സുലൈ ഏരിയ പ്രസിഡന്റ് ജോര്‍ജ്, രക്ഷാധികാരി സമിതി അംഗം ബാലകൃഷ്ണന്‍, സുര്‍ത്ത തവാരി യൂണിറ്റ് സെക്രട്ടറി ഹാഷിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു

കേന്ദ്ര കമ്മറ്റിക്ക് വേണ്ടി ആക്ടിങ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍, സുലൈ ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി ആക്ടിങ് സെക്രട്ടറി അനിരുദ്ധനും, ബാലകൃഷ്ണനും, സുലൈ ഏരിയക്ക് വേണ്ടി സെക്രട്ടറി കാഹിം ചേളാരി, സുര്‍ത്ത താവാരി യൂണിറ്റിന് വേണ്ടി ഹാഷിം, ടവര്‍ യൂണിറ്റിന് വേണ്ടി സുനില്‍ എന്നിവര്‍ ബോബി മാത്യുവിന് ഉപഹാരങ്ങള്‍ കൈമാറി. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷതയും, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പറഞ്ഞു. യാത്രയയപ്പിന് ബോബി മാത്യു നന്ദി പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top