Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

കാത്തിരിപ്പിന് വിട; കുരുന്നുകളും സ്‌കൂളുകളിലേക്ക്

റിയാദ്: കുരുന്നുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ സൗദിയിലെ വിദ്യാലയങ്ങള്‍ മാര്‍ച്ച് 20 മുതല്‍ പൂര്‍ണമായും ഓഫ്‌ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങും. ഇതോടെ സ്‌കൂള്‍ പഠനം സാധാരണ നിലയിലാകും. മൂന്നാം പാദ അധ്യായനമാണ് ആരംഭിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ക്ലാസ് മുറികളില്‍ സാമൂഹിക അകലം ഉണ്ടാവില്ല. അസംബ്‌ളി പുനരാരംഭിക്കുകയും ചെയ്യും. 12 വയസില്‍ താഴെ പ്രായമുളള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. 2020ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന നിരവധി കുട്ടികള്‍ ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ല. ഇവര്‍ സ്‌കൂള്‍ ആരംഭിക്കുന്നതോടെ മൂന്നാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കാന്‍ സ്‌കൂളുകളിലെത്തും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top