Sauditimesonline

road network
റിയാദില്‍ റോഡ് നവീകരണം

അറബ് പൈതൃകത്തിന്റെ ഉത്സവമേളം; സിറ്റി ഫ്‌ളവറില്‍ ‘റമദാന്‍ സൂഖ്’ ഒരുങ്ങി

റിയാദ്: പുണ്യമാസത്തെ വരവേല്‍ക്കാന്‍ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദിലെ ബത്ഹ ഹൈപ്പര്‍മാര്‍കെറ്റില്‍ നടന്ന റമദാന്‍ സൂഖിന്റെ ഉദ്ഘാടനം സോഷ്യല്‍ മീഡിയ അനലിസ്റ്റ് ഡോ. അനില്‍ മുഹമ്മദ് നിര്‍വഹിച്ചു, ഗായികമാരായ അഷ്ഫിയ അന്‍വര്‍, അസന നിസാര്‍, സിറ്റി ഫ്‌ളവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, സ്‌റ്റോര്‍ മാനേജര്‍മാരായ അനസ്, ഷാഫി എന്നിവര്‍ക്കു പുറമെ റിയാദിലെ സാമുഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

റമദാനിലെ പ്രധാന സാംസ്‌കാരിക ഇടങ്ങളാണ് റമദാന്‍ സൂഖുകള്‍. അറബ് നാഗരികത വളര്‍ന്നതും വികസിച്ചതും അറബ് പൈതൃക മാര്‍ക്കറ്റുകളിലാണ്. ഒത്തുചേരലിന്റെ ഉത്സവമേളമാണ് സൂഖുകള്‍. പൗരാണിക അറേബ്യന്‍ മാതൃകയില്‍ സിറ്റി ഫ്‌ളവറില്‍ സൂഖ് പുനരാവിഷ്‌കരിക്കുകയാണെന്ന് മാനേജ്‌മെന്റ് പറഞ്ഞു

റമദാന്‍ അവസാനംവരെ നീണ്ടുനില്‍ക്കുന്ന ‘സൂഖ്-26’ എന്ന പേരില്‍ വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിട്ടൂളളത്. അറബ് നാഗരികതയുടെ പെരുമ വിളംബരം ചെയ്യുന്ന റമദാന്‍, ഈദ് എന്നിവയെ വരവേല്‍ക്കാന്‍ ഏറ്റവും കുറഞ്ഞ വിലയാണ് സിറ്റി ഫഌവര്‍ സൂഖിന്റെ പ്രധാന ആകര്‍ഷണം. സൂഖില്‍ വിപുലമായ ശ്രേണിയിലുളള ഉല്‍പന്നങ്ങളാണ് ഒരുക്കിയിട്ടൂളളത്.

പ്രത്യേകിച്ച് റമദാനില്‍ ഒഴിച്ചു കൂടാനാവാത്ത ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേഗം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ഇതിനായി റിയാദ് ബത്ഹ, സകാക്ക, ഹാഇല്‍, ജുബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു ഔട്ട് ലെറ്റുകളിലും പ്രത്യേക റമദാന്‍ തമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഇരുനൂറ്റി അന്‍പതിലധികം സാധനങ്ങള്‍ സിറ്റി ഫഌവറിന്റെ എല്ലാ ശാഖയിലും പ്രത്യേകം ഒരുക്കിയ റമദാന്‍ തമ്പുകളില്‍ ഒരുക്കിയിട്ടുണ്ട്. ഈത്തപ്പഴം, തേന്‍, ഓട്ട്‌സ്, ഫ്രൂട്ട്‌സ് തുടങ്ങി റമദാന്‍ വിഭവങ്ങള്‍ തയാറാക്കാനുള്ള എല്ലാ ആവശ്യ വസ്തുക്കളും ഇവിടെ ലഭ്യമാണ്. മാത്രമല്ല പുതുമ മാറാത്ത പഴങ്ങള്‍, പച്ചക്കറികള്‍, നാട്ടില്‍ ലഭിക്കുന്നപലചരക്ക് സാധനങ്ങളും ലഭ്യമാണെന്ന് മാനെജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top