Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

ചേലക്കര സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: തൃശൂര്‍ ചേലക്കര തോഴുപാടം കുറുക്കന്‍മൂച്ചിക്കല്‍ വീട്ടില്‍ അബ്ബാസ് (43) റിയാദില്‍ അന്തരിച്ചു. ജുമുഅ നമസ്‌കാരത്തിനായി മുറിയില്‍നിന്ന് ഇറങ്ങാന്‍ ഒരുങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അല്‍ ഇമാന്‍ ജനറല്‍ ആശുപത്രിയിലായിരുന്ന അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. അല്‍ ഹിക്മ മെഡിക്കല്‍ കമ്പനി ജീവനക്കാരനായിരുന്നു. മൂന്നു മാസം മുന്‍പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

പരേതനായ മുഹമ്മദിന്റെയും നബീസയുടെയും മകനാണ്. ഭാര്യ: ആരിഫ. മക്കള്‍: അദ്‌നാന്‍, അഫ്‌നാന്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, റിയാസ് ചിങ്ങത്ത്, ഷൗക്കത്ത് പുല്‍പ്പറ്റ, ലത്തീഫ് ഫറൂഖ്, അബ്ദുല്‍ സത്താര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ ഏകോപിപ്പിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top