Sauditimesonline

LULU SCHOOL
പഠിക്കാം, നേടാം, ലുലുവില്‍ 'ബാക് ടു സ്‌കൂള്‍' പെരുമഴക്കാലം

പഠിക്കാം, നേടാം, ലുലുവില്‍ ‘ബാക് ടു സ്‌കൂള്‍’ പെരുമഴക്കാലം

റിയാദ്: മധ്യവേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കാനൊരുങ്ങവേ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി ‘ബാക് ടു സ്‌കൂള്‍, ബാക് ടു ഹാപ്പിനസ്’ ഷോപ്പിംഗ് മേളയ്ക്ക് തുടക്കമായി. പഠനോപകരണങ്ങള്‍ക്കും അനുബന്ധ സാധനങ്ങള്‍ക്കും 70 ശതമാനം വരെ വിലക്കുറവാണ് ക്യാംപെയിന്റെ പ്രധാന ആകര്‍ഷണം.

വ്യത്യസ്ത ഡിസൈനുകളിലെ സ്‌കൂള്‍ ബാഗുകള്‍, സ്‌റ്റേഷനറി ഉല്‍പന്നങ്ങള്‍, ടിഫിന്‍ ബോക്‌സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, അത്യാധുനിക സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍, വാച്ചുകള്‍ തുടങ്ങി സ്‌കൂള്‍ ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സാധനങ്ങളും മികച്ച ഡിസ്‌കൗണ്ടില്‍ ലുലുവില്‍ ലഭ്യമാണ്.

ഇത്തവണത്തെ മേളയില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം കോളജ് ഐഡി കാര്‍ഡുകള്‍ ഹാജരാക്കുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടോടെ ഷോപ്പിംഗ് നടത്താം. നിര്‍ധനരായ കുട്ടികളെ സഹായിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്ന ലുലുവിന്റെ ചാരിറ്റി പദ്ധതിയും തുടങ്ങി. സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ 10, 50, 100 റിയാല്‍ എന്നിങ്ങനെ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് നിര്‍ധന വിദ്യാര്‍ഥികളുടെ പഠനത്തിന് തണലാകാം.

മാതാപിതാക്കള്‍ക്ക് സുഗമമായി ഷോപ്പിംഗ് നടത്തുന്നതിനായി കുട്ടികള്‍ക്കായി പ്രത്യേക ആക്ടിവിറ്റി സോണുകളും സ്‌റ്റോറുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. റിയാദ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക്, എസ്എന്‍ബി, സാബ്, എമിറേറ്റ്‌സ് എന്‍ബിഡി, അല്‍ രാജ്ഹി തുടങ്ങിയ പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് 0% പലിശരഹിത ഇന്‍സ്റ്റാള്‍മെന്റ് സൗകര്യവും, ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. കൂടാതെ ടാബി, തമാര എന്നീ സംവിധാനങ്ങള്‍ വഴി ‘ഷോപ് നൗ, പേ ലേറ്റര്‍’ സേവനം പ്രയോജനപ്പെടുത്താമെന്നും ലുലു മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top