Sauditimesonline

1 lulu
'ഓണം ഇവിടെയാണ്'; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ

‘ഓണം ഇവിടെയാണ്’; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ

റിയാദ്: ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്കായി തനി നാടന്‍ രുചികളും ആഘോഷക്കാഴ്ചകളും അണിനിരത്തി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വമ്പന്‍ ഓണവിപണിക്ക് തുടക്കം. ‘ഓണം ഇവിടെയാണ്’ എന്ന പ്രമേയത്തില്‍ ലുലു ഓണച്ചന്ത, ഷെഫ് പിള്ളയുടെ സിഗ്‌നേച്ചര്‍ ഓണസദ്യ, പായസമേള, ഓണക്കോടി കളക്ഷന്‍, ടെക് ഓഫറുകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ലുലു ഔട്ട്‌ലെറ്റുകളില്‍ ഒരുക്കിയിരിക്കുന്നത്.

പൂക്കളമൊരുക്കാനുള്ള വര്‍ണ്ണപ്പൂക്കള്‍ മുതല്‍ വാഴയിലയും തനി നാടന്‍ ജൈവപച്ചക്കറികളും ഉള്‍പ്പെടെ സദ്യയ്ക്കുവേണ്ട ചേരുവകളും ലുലു ഓണച്ചന്തയില്‍ ലഭ്യമാണ്. മത്തന്‍, ചേന, ചേമ്പ്, കുമ്പളങ്ങ, ഏത്തക്കായ, നാടന്‍ പയര്‍, തേങ്ങ എന്നിവയ്ക്ക് പുറമെ പ്രമുഖ ബ്രാന്‍ഡുകളുടെ മട്ടയരി, വിവിധതരം മസാലപ്പൊടികള്‍, നെയ്യ്, ശര്‍ക്കരവരട്ടി, കായ വറുത്തത്, പായസക്കൂട്ടുകള്‍ എന്നിവയും ചന്തയില്‍ നിരന്നിട്ടുണ്ട്.

നാടിന്റെ ഗൃഹാതുരത്വം തുളുമ്പുന്ന 26ലധികം വിഭവങ്ങളും രണ്ട് തരം പായസവും ഉള്‍പ്പെടുത്തിയുള്ള ഷെഫ് പിള്ളയുടെ സിഗ്‌നേച്ചര്‍ ഓണസദ്യയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. നേരിട്ടും ഓണ്‍ലൈനായും പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ലുലുവില്‍ നേരിട്ടെത്തി 10 സദ്യ ബുക്ക് ചെയ്യുന്നവര്‍ക്ക് 10% വിലക്കിഴിവും, ഓണ്‍ലൈനായി 2 സദ്യ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു പായസം മിക്‌സ് സൗജന്യമായും ലഭിക്കും. ഇതിന് പുറമെ അവിയല്‍, കാളന്‍, ഓലന്‍, കൂട്ടുകറി തുടങ്ങി ആവശ്യമായ സദ്യ വിഭവങ്ങള്‍ പ്രത്യേകം വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ബ്ലൂബറി, ഇളനീര്‍, പ്രഥമന്‍, പാല്‍പായസം, ഷുഗര്‍ ഫ്രീ പായസം എന്നിങ്ങനെ 20ലധികം പായസങ്ങള്‍ അണിനിരക്കുന്ന പായസമേളയും ലുലുവില്‍ സജീവമാണ്. ട്രെന്‍ഡിംഗ് വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണക്കോടി കളക്ഷനുകള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടിവികള്‍ തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് പ്രത്യേക ‘ടെക് ഡീലുകളും’ ലുലുവില്‍ ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top