Sauditimesonline

oicc trichur
തൃശ്ശൂര്‍ ജില്ലാ ആഗോള പ്രവാസി സംഗമം സംഘടിപ്പിക്കും

തൃശ്ശൂര്‍ ജില്ലാ ആഗോള പ്രവാസി സംഗമം സംഘടിപ്പിക്കും

തൃശ്ശൂര്‍: ഇന്‍കാസ്-ഒഐസിസി പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തി വിപുലമായ തൃശ്ശൂര്‍ ജില്ലാ ആഗോള പ്രവാസി സംഗമം സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. പ്രവാസികളുടെ നിരന്തരമായ വിഷയങ്ങളിലും ആശങ്കകളിലും സജീവമായി ഇടപെടാനും അവയ്ക്ക് പരിഹാരം കാണാനും തൃശ്ശൂര്‍ ഡിസിസി എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍കാസ്-ഒഐസിസി തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേഷന്‍ പ്രധിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഡിസിസി പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

ഇന്‍കാസ്-ഒഐസിസി തൃശ്ശൂര്‍ ജില്ലാ ജിസിസി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍. പി. രാമചന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് സുരേഷ് ശങ്കര്‍, ഷാര്‍ജയില്‍ നിന്ന് സുഭാഷ് ചന്ദ്രബോസ്, ദുബായില്‍ നിന്ന് റിയാസ് ചെന്ത്രാപ്പിന്നി, അജ്മാനില്‍ നിന്ന് എന്‍. എ. ഹസ്സന്‍, പ്രഭാകരന്‍, കുവൈത്തില്‍ നിന്ന് ആന്റോ വാഴപ്പിള്ളി, ബഹ്‌റൈനില്‍ നിന്ന് ഡിന്റോ ഡേവിസ് തുടങ്ങി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സംഘടനാനേതാക്കളും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top