Sauditimesonline

oicc trichur
തൃശ്ശൂര്‍ ജില്ലാ ആഗോള പ്രവാസി സംഗമം സംഘടിപ്പിക്കും

ശക്തമായ ജനാധിപത്യത്തിന് മൂല്യബോധമുള്ള യുവത്വം: ഐസിഎഫ്

ഹായില്‍: ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറ യുവത്വമാണെന്നും, മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലൂടെ മാത്രമേ കൂടുതല്‍ കരുത്തുറ്റ നാളത്തെ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ സാധിക്കൂ. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഐസിഎഫ് ഹായില്‍ റീജിയന്‍ സംഘടിപ്പിച്ച ജനസഭയിലാണ് ‘യംഗ് ഇന്ത്യ, സ്‌ട്രോങ്ങ് ഡെമോക്രസി’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നത്.

ഐസിഎഫ് നോര്‍ത്ത് ചാപ്റ്റര്‍ മീഡിയ സെക്രട്ടറി അബ്ദുല്‍ ഹമീദ് സഖാഫി കാടാച്ചിറ ജനസഭ ഉദ്ഘാടനം ചെയ്തു. മുനീര്‍ സഖാഫി വെണ്ണക്കോട് അധ്യക്ഷത വഹിച്ചജ. അബ്ദുല്‍ സലാം സഅദി പാവുക്കോണം പ്രമേയ പ്രഭാഷണം നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബഷീര്‍ മാള (കെഎംസിസി), ജസില്‍ കുന്നക്കാവ് (നവോദയ), അബ്ദുല്‍ നാസര്‍ ദാരിമി (സമസ്ത ഇസ്‌ലാമിക് സെന്റര്‍), മുഈന്‍ വല്ലപ്പുഴ (അബീര്‍ ഗ്രൂപ്പ്), മാധ്യമപ്രവര്‍ത്തകന്‍ അഫ്‌സല്‍ കായംകുളം, റഷീഖ് വിളയൂര്‍ (ആര്‍എസ്‌സി), ഹര്‍ഷദ് കോഴിക്കോട്, ബാപ്പു എസ്‌റ്റേറ്റുമുക്ക് എന്നിവര്‍ പ്രസംഗിച്ചു. റീജിയന്‍ പി.ആര്‍. സെക്രട്ടറി അബ്ദുല്‍ സമദ് തച്ചണ്ണ സ്വാഗതവും നൗഫല്‍ പറക്കുന്ന് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top