Sauditimesonline

steaphan
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി

‘അര്‍ബുദത്തിനെതിരെ ആര്‍ട്’ സഫ മക്ക ബോധവത്ക്കരണം ശ്രദ്ധേയമായി

റിയാദ്: ലോക അര്‍ബുദ ദിനത്തോടനുബന്ധിച്ച് ‘അര്‍ബുദത്തിനെതിരെ ആര്‍ട്’ എന്ന പ്രമേയത്തില്‍ സഫ മക്ക പോളിക്ലിനിക് ഹാര സംഘടിപ്പിച്ച ക്യാന്‍സര്‍ ബോധവല്‍കരണ പരിപാടി ശ്രദ്ധേയമായി. ഇതിന്റെ ഭാഗമായി ക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ക്യാന്‍സര്‍ രോഗികള്‍ക്കായി രതീഷ് വേഗപ്പാട്ട് സംഗീത സംവിധാനം ചെയ്ത് ചലച്ചിത്ര നടി മജ്ഞു വാര്യര്‍ ആലപിച്ച ‘പുതിയ പുലരി വരിയാണിതാ’ എന്ന ഗാനത്തിനൊപ്പം റിയാദിലെ ചിലങ്ക നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ ചുവടുവെച്ചു. ശ്രീലക്ഷ്മി മധുസൂദനന്‍, ദേവനന്ദ സുകേഷ് കുമാര്‍, കല്യാണി എന്‍ ലാല്‍, നിയ അബി എന്നിവരാണ് കൃപ കൃഷ്ണകുമാര്‍ ചിട്ടപ്പെടുത്തിയ നൃത്തം അവതരിപ്പിച്ചത്. മനസ്സില്‍ പുതിയ പ്രതീക്ഷകളുടെ നാമ്പ് മുളക്കുന്ന വരികളടങ്ങിയ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചു റഹീം ഉപ്പള സദസ്സിന്റെ ശ്രദ്ധക്ഷണിച്ചു. ക്യാന്‍സറിനോട് പൊരുതാന്‍ ആത്മധൈര്യവും മനസ്സിനു ശാന്തിയുമാണ് സംഗീതവും കലയുമെന്ന് പരിപാടി ഉത്ഘാടനം ചെയ്ത മെഡിക്കല്‍ ഡയറക്ടര്‍ ഡോ .പി മുകുന്ദന്‍പറഞ്ഞു.

‘ആത്മവിശ്വാസത്തോടെ ആര്‍ക്കും അതിജീവിക്കാം’ എന്ന വിഷയം ഡോ. അസ്മ ഫാത്തിമയും, ‘ക്യാന്‍സര്‍ തിരിച്ചറിഞ്ഞാല്‍ മുന്നോട്ട് എങ്ങിനെ’ എന്ന വിഷയം ഹെഡ് ഓഫ് ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഡോ. നുസ്രത്തും അവതരിപ്പിച്ചു. നഴ്‌സ്‌സുമാരായ മിതു രാജേഷ്, അഞ്ചു കെ എസ്, ചിഞ്ചു ജേക്കബ്, ലിജോ, മറിയാമ്മ തോമസ്, ഷൈ ജിജ എന്നിവര്‍ ബോധവല്‍കരണ മുദ്രാവാക്യങ്ങളെഴുതിയ ആര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു. സാങ്കേതിക സഹായം കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ഡോ.സുമയ്യ മന്‍സൂര്‍, ഡോ.ഫര്‍സാന, ഡോ.ഹൈദര്‍ അലി ടിപ്പു, ഗ്ലാന്‍ഡി, ബദര്‍, അത്തറാറുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. റോമാന അസ്‌ലം സ്വാഗതവും സിസിറ്റര്‍ മിതു രാജേഷ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top