Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

ചൈനക്ക് സൗദിയുടെ സഹായ ഹസ്തം

റിയാദ്: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈനക്ക് സൗദി അറേബ്യയുടെ സഹായം. ഇതിന്റെ ഭാഗമായി ചൈനീസ് എംബസി പ്രതിനിധകളും വിവിധ അന്താരാഷ്ട്ര കമ്പനികളുമായി റിയാദ് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ സംയുക്ത കരാറില്‍ ഒപ്പുവെച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ചൈനയ്ക്ക് അടിയന്തിര സഹായം നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ചൈനക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് കാനഡ, അമേരിക്ക, ചൈന, നോര്‍വെ എന്നിവിടങ്ങളിലെ കമ്പനികളുമായാണ് കരാര്‍ ഒപ്പുവെച്ചത്.

സല്‍മാന്‍ രാജാവിന്റെ ഉപദേശഷ്ടാവും റിലീഫ് സെന്റര്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ല അല്‍ റബിയ, ചൈനീസ് അംബാസഡര്‍ ചെന്‍ വെയ്ക്കിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. ദുരിതാശ്വാസ സാമഗ്രികള്‍ വുഹാന്‍ ഉള്‍പ്പെയൈുളള പ്രദേശങ്ങളില്‍ വിതരണം ചെയ്യുമെന്ന് അംബാസഡര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് സൗദിയുടെ സഹായം. സൗദി അറേബ്യയുടെ സഹായ ഹസ്തത്തോട് ചൈനീസ് ജനതയുടെ കടപ്പാട് അറിയിക്കുന്നതായും അംബാസഡര്‍ ചെന്‍ വെയ്ക്കിംഗ് പറഞ്ഞു.

കാനഡയിലെ എക്‌സ്ട്രാ മെഡ്, അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്ക, ചൈനീസ് കമ്പനികളായ ഐഡന്‍ ഇന്‍വെസ്റ്റ്‌മെന്‍്, മെഡിടെക്ക്, ജാവ്‌റോണ്‍, നോര്‍വീജിയന്‍ കമ്പനിയായ ഐബിഐ ഗാര്‍ഡ് എന്നിവരുമായി ചൈനക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനാണ് കരാര്‍ ഒപ്പുവെച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top