Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

എയര്‍ ഇന്ത്യ സ്‌ട്രെച്ചര്‍ നിഷേധിച്ചു; നട്ടെല്ലിന് പരിക്കേറ്റ മലയാളി റിയാദില്‍ ചികിത്സ തുടരും

റിയാദ്: പ്രവാസികളോടുള്ള എയര്‍ ഇന്ത്യയുടെ ക്രൂരത വീണ്ടും. കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്‍ കഴിയാതെ വന്നതോടെയാണ് ക്രൂരത പുറത്തായത്. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവന്‍ തുളസി (56) ആണ് എയര്‍ ഇന്ത്യയുടെ ക്രൂരതയ്ക്ക് ഇരയായത്. ജോലി സ്ഥലത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിര്‍മിച്ചിരുന്ന കുഴിയിലേക്കാണ് പതിച്ചത്.

റിയാദ് കിങ് സൗദ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടി. കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് സ്ഥിരീകരിച്ചു. വിദഗ്ദ ചികിത്സയ്ക്ക് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. ഇതിനായി സ്‌ട്രെച്ചര്‍ ടിക്കറ്റിനായി കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം എയര്‍ ഇന്ത്യയെ സമീപിച്ചു. എന്നാല്‍ ചെറിയ വിമാനങ്ങളില്‍ സ്‌ട്രെച്ചര്‍ സര്‍വ്വീസ് ഇല്ലെന്നായിരുന്നു മറുപടി.

മറ്റ് വിമാനകമ്പനികള്‍ക്ക് ഭീമമായ സംഖ്യ ആവശ്യമായതിനാല്‍ റിയാദില്‍ ചികിത്സ തുടരാന്‍ രാഘവന്‍ തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. ഡോക്ടറുടെയും പ്രത്യേക മെഡിക്കല്‍ ഉപകരണങ്ങളുടെയും ആവശ്യമില്ലാത്ത സ്‌ട്രെച്ചര്‍ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ 12,000 റിയാല്‍ വരെ ഈടാക്കി സ്‌ട്രെച്ചര്‍ അനുവദിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top