Sauditimesonline

norka roots
നോര്‍ക്ക കാര്‍ഡും ഇന്‍ഷുറന്‍സും; റിയാദില്‍ വെളളിയാഴ്ച ഹെല്‍പ് ഡെസ്‌ക്

കമ്മ്യൂണിറ്റി ഹെല്‍പ്പേഴ്‌സ് ഡേ ആഘോഷിച്ച് അലിഫ് സ്‌കൂള്‍

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കെ ജി വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിറ്റി ഹെല്‍പേഴ്‌സ് ഡേ ആചരിച്ചു. സാമൂഹ്യ പ്രതിബദ്ധതയിലും സേവന മനസ്‌കതയിലും കുരുന്നുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനായിരുന്നു പരിപാടി. സാമൂഹ്യ സേവനത്തിന്റെ വ്യത്യസ്ത മാതൃക തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍ വിവിധ വേഷങ്ങളണിഞ്ഞു.

അഗ്‌നിശമന സേനാംഗങ്ങള്‍, പാരാമിലിറ്ററി ഫോഴ്‌സ്, ഡോക്ടര്‍, നഴ്‌സ്, എഞ്ചിനീയര്‍, ബാങ്ക് മാനേജര്‍, അധ്യാപകര്‍, റിസപ്ഷനിസ്റ്റ്, ഡ്രൈവര്‍, കര്‍ഷകന്‍ തുടങ്ങി സാമൂഹ്യ നിര്‍മ്മിതിയുടെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്നവരായി വിദ്യാര്‍ത്ഥികള്‍ വേഷമണിഞ്ഞു.

അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി ഇ ഒ ലുഖ്മാന്‍ അഹമ്മദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ, ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, ഗേള്‍സ് വിഭാഗം പ്രധാന അധ്യാപിക ഫാത്തിമ ഖൈറുന്നിസ, കെ ജി കോഡിനേറ്റര്‍ വിസ്മി രതീഷ്, പ്രോഗ്രാം കോഡിനേറ്റര്‍ സനിജ ഷാനവാസ്, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top