Sauditimesonline

4 blood donation ST
ഒരു ജീവന്‍ കാക്കാന്‍, ഒരുമയോടെ പ്രവാസം; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

റിയാദ് ടാക്കീസ് കാരം ടൂര്‍ണമെന്റ് നാളെ അല്‍ മദീന ഹൈപ്പറില്‍

റിയാദ്: സൗഹൃദവും ഏകാഗ്രതയും മാറ്റുരയ്ക്കുന്ന ക്യാരം മത്സരത്തിന് വേദി ഒരുക്കി റിയാദ് ടാക്കീസ്. അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ ഡിസംബര്‍ 19 വെള്ളി. ഉച്ചയ്ക്ക് രണ്ട് മുതല്‍ അരങ്ങേറും. ഹരാജ് അല്‍ മദീന മാളില്‍ ഡബിള്‍സ് ടൂര്‍ണമെന്റാണ് ഒരുക്കിയിട്ടുളളത്.

വിജയികള്‍ക്ക് ആകര്‍ഷകമായ ഉപഹാരങ്ങള്‍ സമ്മാനിക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1000 റിയാല്‍ ക്യാഷ് പ്രൈസ് സമ്മാനിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 500, മൂന്നാം സ്ഥാനക്കാര്‍ക്ക് 250 റിയാല്‍ എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. ഇതിനു പുറമെ ട്രോഫിയും സമ്മാനിക്കും. ഇതിനുപുറമെ മികച്ച ടീമിനും മികച്ച കളിക്കാരനും പ്രത്യേക ഉപഹാരങ്ങളും സമ്മാനിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0510067989, 0550418054 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top