Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

അബ്ദുറസാഖ് മാവൂരിന് കെഎംസിസി യാത്രയയപ്പ്

അല്‍ ഖര്‍ജ്: മൂന്ന് പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അല്‍ ഖര്‍ജ് സഹന കെഎംസിസി നേതാവ് അബ്ദുറസാഖ് മാവൂരിന് സഹപ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി. പ്രസിഡന്റ് ഷാഹിദ് തങ്ങള്‍ കുറ്റിച്ചിറ അധ്യക്ഷത വഹിച്ചു. അല്‍ ഖര്‍ജ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എന്‍കെഎം കുട്ടി ചേളാരി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ കരിമ്പില്‍, വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുറഹിമാന്‍ പറപ്പൂര്‍, ട്രഷറര്‍ അഷ്‌റഫ് കല്ലൂര്‍, വൈ. പ്രസിഡന്റ് ജാബിര്‍ ഫൈസി ഉദരംപൊഴിയില്‍, ജോ. സെക്രട്ടറി അബ്ദുള്ള വെള്ളമുണ്ട, ഉപദേശക സമിതി അംഗം ഷറഫുദ്ദീന്‍ ചേളാരി, എസ്‌ഐസി അല്‍ ഖര്‍ജ് സാദിഖ് ഹുദവി, കെഎംസിസി ഫൈസലിയ പ്രസിഡണ്ട് നൂറുദ്ദീന്‍ കളിയാട്ടമുക്ക്, ഹോത്ത ജന. സെക്രട്ടറി സിറാജ് മുക്കം, കെഎംസിസി അല്‍ ഹരീഖ് മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

അല്‍ ഖര്‍ജ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നു. നിലവില്‍ ഉപദേശക സമിതി അംഗമാണ്. സഹന ഏരിയ കെഎംസിസിയുടെ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നിലവില്‍ ചെയര്‍മാന്‍ ആണ്. അല്‍ ഖര്‍ജ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സഹന ഏരിയ കമ്മിറ്റി, ഫൈസലിയ ഏരിയ കമ്മിറ്റി, ഹോത്ത ഏരിയ കമ്മിറ്റി, അല്‍ ഹരീഖ് ഏരിയാ കമ്മിറ്റി, എസ്‌ഐസി അല്‍ ഖര്‍ജ് സെന്‍ട്രല്‍ കമ്മിറ്റി എസ് ഐ സി സഹന എന്നീ കമ്മിറ്റികള്‍ ഉപഹാരം സമ്മാനിച്ചു.

അയ്യൂബ് പുത്തനഴി, ശിഹാബ് മക്കരപ്പറമ്പ്, റഫീഖ് കനിയാപുരം, റഷീദ് കൊട്ടപ്പുറം, അബ്ദുസ്സലാം പുത്തനഴി, അബ്ദുറസാഖ് കൊട്ടപ്പുറം, നിസാര്‍ താഴെക്കോട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സഹന സെക്രട്ടറി റാഷിദ് കാപ്പുങ്ങല്‍ സ്വാഗതവും നൗഷാദ് അസ്ഹരി ചെണ്ടയാട് നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top