
റിയാദ്: ആതുര സേവന രംഗത്തെ സമര്‍പ്പണത്തിന് അല്‍ മദിന ഹൈപ്പര്‍ ഗ്രൂപ്പ് മാലാഖ സംഗമം ഒരുക്കി നഴ്‌സുമാരെ ആദരിച്ചു. റിയാദിലെ അന്‍പതിലധികം ആശുപത്രികളില്‍ സേവനം അനുഷ്ടിക്കുന്ന വിവിധ രാജ്യങ്ങളിലെ നഴ്‌സുമാര്‍ക്കായി ഒരുക്കിയ ‘എയ്ഞ്ചല്‍ മീറ്റ്-2025’ പരിപാടിയിലാണ് ആദരം.
നാനൂറ് നഴ്‌സുമാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഉച്ചക്ക് മൂന്ന് മുതല്‍ രാത്രി 10 വരെ നീണ്ട പരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ‘മര്‍ഹബ എയ്ഞ്ചല്‍ ലോയല്‍റ്റി കാര്‍ഡ്’ പ്രകാശനം ചെയ്തു.

റിയാദിലെ അല്‍ മദീന ഔട്‌ലെറ്റുകളില്‍ ‘മര്‍ഹബ ഏയ്‌ഞ്ചെല്‍ കാര്‍ഡ്’ ഉപടയോഗിക്കുന്ന നഴ്‌സുമാരില്‍ എല്ലാ മാസവും തെരഞ്ഞെടുക്കുക്കുന്ന അഞ്ചു പേര്‍ക്ക് സൗജന്യമായി പര്‍ചേസ് സമ്മാനമായിലഭിക്കും. നിലവില്‍ അല്‍ മദീന പ്രഖ്യാപിക്കുന്ന പ്രൊമോഷനുകള്‍ക്കു പുറമെയാണിത്. കൂടാതെ ആശുപത്രികള്‍ കേന്ദ്രികരിച്ചു ഗതാഗത സൗകര്യം ഉള്‍പ്പെടെ കൂടുതല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നു റീജിണല്‍ ഡയറക്ടര്‍ സലീം വലിയപറമ്പത് അറിയിച്ചു. ഡയറക്ടര്‍ ഷംഷീര്‍ തുണ്ടിയില്‍ ആശംസകള്‍ നേര്‍ന്നു. വിവിധ ആശുപത്രി പ്രതിനിധികള്‍ ചടങ്ങില്‍ സംസാരിച്ചു.

റിയാദ് ടാക്കീസിന്റെ നേതൃത്വത്തില്‍ ശിങ്കാരി മേളം, നഴ്‌സുമാര്‍ അണിയിച്ചൊരുക്കിയ ഫ്യൂഷന്‍, സിനിമാറ്റിക് ഡാന്‍സ്, തിരുവാതിര, ഗ്രൂപ്പ് സോങ്, വാട്‌സ്ആപ് ചലഞ്ച്, പഞ്ച ഗുസ്തി, വടം വലി, ഐസ് ക്രീം തീറ്റ മത്സരണങ്ങള്‍, കുസൃതി ചോദ്യങ്ങള്‍ തുടങ്ങി കലാ, വിനോദ പരിപാടികളും അരങ്ങേറി.
രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുത്ത വിജയികള്‍ക്ക് 10 ഗ്രാം ഗോള്‍ഡ് കോയിന്‍, മൊബൈല്‍ ഫോണുകള്‍, ഫ്രീ കാര്‍ഗോ സര്‍വീസ്, സിഎംഇ സൗജന്യ കോഴ്‌സിനുള്ള അവസരം, ബ്രാന്‍ഡഡ് വാച്ച്, പെര്‍ഫ്യൂംസ്, ടാബ് എന്നിവ സമ്മാനിച്ചു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ നഴ്‌സുമാര്‍ക്കും ഉപഹാരങ്ങളും സമ്മാനിച്ചു.

മദിന ഗ്രൂപ്പ് മാനേജര്‍മാരായ ഇബ്രാഹിം, അഹമ്മദ്, ഷൈജു, ഫാറൂഖ് കുവ്വല്‍, ബാസില്‍, ഖാലിദ്, സജി തണ്ണിക്കോത്ത്, ഹക്കീം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സലാം ടിവിഎസ് (എംഎഫ്‌സി ആന്റ് 70 കഫേ), ശ്രീജിത്ത് (സോനാ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്), ജാസി (റൊസൈസ്), ഉസ്മാന്‍ (ഐയുഎസ്), റാഷിദ് (ഫോണ്‍ ഹൗസ്), ഷാന്‍ ഷെരീഫ് (നഴ്‌സ് ഹെല്‍പ്‌ലൈന്‍), അഷിക ആദര്‍ശ് (മസ്‌കാന്‍ സലൂണ്‍) എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






